Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayalam film industary

അമ്മയ്ക്കും അച്ഛനും കുഞ്ഞിനും ഇനി ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം; വിശേഷം പങ്കുവച്ച് ദുർഗകൃഷ്ണ

കുഞ്ഞിനൊപ്പം പിറന്നാൾ ആഘോഷിച്ച് നടി ദുർഗകൃഷ്ണയും ഭർത്താവും. കേക്ക് മുറിച്ചാണ് മൂവരും പിറന്നാൾ ആഘോഷിച്ചത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് ദുർഗ ഭർത്താവിനൊപ്പം കേക്ക് മുറിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ദുർഗകൃഷ്ണ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. ‘ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’, എന്ന അടിക്കുറിപ്പോടെയാണ് ദുർഗ ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം അർജുന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലും ദുർഗ കൃഷ്ണ […]
Read more

‘കൊടുമൺ പോറ്റിയെ സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് അവാർഡ് സമർപ്പിക്കുന്നു’; പ്രതികരണവുമായി മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മമ്മൂട്ടി. അവാർഡ് നേടിയ ഷംല ഹംസ, സൗബിൻ ഷാഹിർ, ആസിഫ് അലി, ടൊവിനോ തോമസ്,സിദ്ധാർഥ് ഭരതൻ, ജ്യോതിർമയി, ദർശന, ചിദംബരം തുടങ്ങീ എല്ലാവർക്കും മമ്മൂട്ടി ആശംസകൾ അറിയിച്ചു. ഭ്രമയുഗം പോലെയൊരു സിനിമ തനിക്ക് സമ്മാനിച്ച ടീമിനോടും മമ്മൂട്ടി നന്ദി അറിയിച്ചു. കൊടുമൺ പോറ്റിയെ വളരെയധികം സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം സമർപ്പിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന […]
Read more

ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേം കുമാർ പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പറഞ്ഞു. നേരത്തെ, സർക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം. ഇക്കാര്യം നിഷേധിച്ച പ്രേം കുമാർ റസൂൽ പൂക്കുട്ടിക്ക് ആശംസകളും നേർന്നു. റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര […]
Read more

ചെറിയ ജീവിതവും വലിയ പുലിവാലുകളുമായി 4.5 ഗ്യാങ്ങ്

മലയാളത്തില്‍ നിന്ന് മറ്റൊരു ഒറിജിനല്‍ സിരീസ് കൂടി. ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ കൃഷാന്ദ് ഒരുക്കുന്ന സിരീസിന് സംഭവ വിവരണം നാലര സംഘം (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ​ഗ്യാങ്) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ഈ മാസം 29 ന് സിരീസ് സ്ട്രീമിം​ഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും. കടുപ്പമുള്ള […]
Read more

‘എന്തുകൊണ്ട് സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നില്ല’; മറുപടിയുമായി ലിസ്റ്റിൻ

കൊച്ചി: മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന നിര്‍ത്തി എന്ന ചോദ്യത്തിന് മറുപടിയുമായി നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. അതിനാലാണ് കഴിഞ്ഞ കമ്മിറ്റി തന്നെ അത് അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മുതല്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ‘കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്. […]
Read more

കോമഡികളുടെ ‘ഗോഡ്ഫാദർ’ സിദ്ധിഖിന്റെ ഓർമകൾക്ക് 2 ആണ്ട്

മാലപ്പടക്കം പോലെ കോർത്തെടുത്ത ചിരിമരുന്നും പിന്നെ തകർപ്പൻ കൗണ്ടറുകളും. ചാക്യാരും നമ്പ്യാരും തൊട്ട് മിമിക്രി വരെ നീളുന്ന കേരളീയ ഫലിതപാരമ്പര്യത്തിൻറെ വളക്കൂറിൽ വിളഞ്ഞ ചിരിയുടെ മാമാങ്കമാണ് സിദ്ദിഖ് ചിത്രങ്ങളുടെ വിജയക്കൂട്ട്. പതിഞ്ഞ ശബ്ദത്തിൽ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികൾ സമ്മാനിച്ച സംവിധായകൻ ഒാർമയായിട്ട് 2 വർഷം തികഞ്ഞു. അദ്ദേഹത്തിന്റ ആ സിനിമകൾ ഹാസ്യത്തിന്റത് മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതിൽ സമ്മേളിച്ചു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓർത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന സിനിമാ […]
Read more

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷൻ നേടി സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും ഇന്നലെ നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. രണ്ടാം ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് പുറമെ അഡിഷണൽ ഷോകളും ഹൗസ് ഫുൾ ആയിരുന്നു. സമീപകാലത്തു കുടുംബ […]
Read more

മലബാര്‍ കലാപം പശ്ചാത്തലമാക്കി ‘ജഗള’; ജൂലൈയില്‍ തിയറ്ററുകളില്‍

മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന ചിത്രമാണ് ജഗള. ശ്രീദേവ് കപ്പൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലവ് എഫ്എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. കളരിക്കൽ ഫിലിംസി ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ,ഒരുമിച്ചാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴ ചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കു […]
Read more

സുകുമാരൻ വീണ്ടും സ്‌ക്രീനിൽ; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

അനശ്വര രാജൻ,സിജു സണ്ണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’. ഇപ്പോൾ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയായാണ് പുറത്തിറങ്ങിയിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളത്തിന്റെ പ്രിയ താരം സുകുമാരനെ സ്‌ക്രീനിൽ കാണിച്ചു കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ ഗാനരംഗത്തിനായി നിർമ്മിച്ചിരിക്കുന്ന സുകുമാരന്റെ പഴയകാല രൂപത്തോടൊപ്പം തന്നെ മല്ലികസുകുമാരന്റെ പഴയകാല […]
Read more

പുതുമുഖ നായകന്‍; ‘ചങ്കൂറ്റം’ ഷൂട്ടിങ് ആരംഭിച്ചു

പുതുമുഖ താര൦ സംഗീത് ശിവനെ നായകനാക്കി സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ചങ്കൂറ്റം. ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിന്റെ പൂജാ നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വച്ച് നടന്നു. ആലത്തൂർ എസ് എച്ച് ഒ, ടി എൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം കൃഷ്ണരാജ്, എഡിറ്റർ രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ ചെന്താമരാക്ഷൻ, കല നാഥൻ മണ്ണൂർ, മേക്കപ്പ് സുധാകരൻ, […]
Read more

Recent News

Advertisement
WhiteswanTV Footer