‘നാക്കിൽ നെഹ്റുവിനേയും മനസിൽ സവർക്കറേയും കൊണ്ടുനടക്കുന്നയാളാണ് മുഖ്യമന്ത്രി’
കോഴിക്കോട്: നാക്കിൽ നെഹ്റുവിനെയും മനസ്സിൽ സവർക്കറെയും വച്ചു കൊണ്ടാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നതെന്നു എ.എ.റഹിം എംപി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി.സതീശനെ ‘കുഞ്ഞിക്കൂന’നോട് ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ എന്നെത്തന്നെ വിമൽകുമാർ എന്നാണ് വിളിക്കുന്നതെന്ന് പറയുന്ന ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ് സതീശനെന്നും റഹീം പരിഹസിച്ചു. സിനിമയിലെ ‘കുഞ്ഞിക്കൂന’നെപ്പോലെ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിക്ക്. പുറമേ ഒന്നു കാണിക്കുകയും ഉള്ളിൽ മറ്റൊന്ന് കൊണ്ടുനടക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേത്– എ.എ.റഹീം പറഞ്ഞു.
Read more
