അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പിരിച്ചുവിട്ടു
കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. സെക്രട്ടേറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. നന്ദകുമാര്‍ ഇടതുസംഘടനാ പ്രവര്‍ത്തകനായിരുന്നുവെന്നും, മുന്‍ സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ഇയാളെ പിന്നീട് ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 2023-ല്‍ ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശമായ പോസ്റ്റിട്ടെന്നും അപമാനിച്ചെന്നും കാണിച്ച് അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിനു പൊലീസ് നടപടിയെടുത്തിരുന്നില്ല. […]
Read more

