Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Actor Vinayakan

‘വെൽക്കം ബാക്ക് കോമ്രേഡ്’; ബിനീഷ് കോടിയേരിക്ക് സ്വാഗതം പറഞ്ഞ് വിനായകൻ

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍. ബിനീഷിനെ തിരികെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു വിനായകന്റെ പോസ്റ്റ്. ‘വെല്‍ക്കം ബാക്ക് കോമ്രേഡ്’ എന്ന ക്യാപ്ഷനോടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. മൂന്നുവര്‍ഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാര്‍ട്ടി പുതുക്കി നല്‍കിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയന്‍ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം.
Read more

നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ നടൻ വിനായകൻ

കൊച്ചി: ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടയൊണ് വിനായകൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. താരങ്ങൾ സിനിമ നിർമിക്കുന്നതിന് വിമർശിച്ച് സുരേഷ് കുമാർ ഒരു സ്വകാര്യ ചാനലിന് മുൻപ്അഭിമുഖം നൽകിയിരുന്നു. ഇതിനെതിരെയാണ് വിനായകൻ പ്രതികരണം നടത്തിയിരിക്കുന്നത്. ‘സിനിമ തന്റെയും തന്റെ കൂടെ നിൽക്കുന്നവരുടെയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ’ എന്ന് ചോദിച്ചുകൊണ്ടാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നും, […]
Read more

നഗ്‌നതാ പ്രദര്‍ശനത്തില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ,’ എന്നാണ് വിനായകന്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഉടുവസ്ത്രം അഴിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix