ബോക്സോഫീസിൽ തരംഗമായ ‘ആടുജീവിതം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തിയ പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക്. ആഗോളതലത്തിൽ 150 കോടിയിലധികം ചിത്രം സ്വന്തമാക്കിയിരുന്നു. ജൂലായ് 19-ന് ചിത്രം ഒടിടിയിലെത്തും.നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. […]
Read more