ഈ സർക്കാർ തുടരരുത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: അഡ്വ. എ. ജയശങ്കർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിയായ പിണറായി വിജയനുമെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ഇത്തവണത്തെ വിധി എൽഡിഎഫിന് എതിരായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും സർക്കാരിനെതിരായ ഈ വികാരം പ്രകടമായിരുന്നുവെന്നും, ജാതിമത വ്യത്യാസമില്ലാതെ സർക്കാർ മാറണമെന്ന നിലപാടാണ് ജനങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഭരണം മോശമല്ലെങ്കിലും ചില മന്ത്രിമാരുടെ പ്രവർത്തനം ജനങ്ങളിൽ പരിഹാസ്യമായി മാറിയതായി അദ്ദേഹം […]
Read more