എഎഫ്എയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി മെസി; പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ നീക്കം
ബ്യൂണസ് ഐറിസ്: അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന അർജന്റൈൻ ഫുട്ബോൾ അസോസിയേഷനെതിരെ (എഎഫ്എ) നിയമനടപടിക്കൊരുങ്ങി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. തന്റെ പേരും ചിത്രവും വീഡിയോകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുകയാണ് താരത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് അഭിഭാഷകർക്ക് മെസി നിർദേശം നൽകിയതായും അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി അർജന്റൈൻ ഫുട്ബോളിന്റെ മുഖമായിരുന്ന മെസി, രാജ്യത്തിന് സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം നേടിക്കൊടുത്ത താരമാണ്. എന്നാൽ എഎഫ്എയുമായുള്ള വാണിജ്യ ബന്ധങ്ങളിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് ഇന്റർ […]
Read more