അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ താജ്മഹൽ സന്ദർശനം റദ്ദാക്കി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി. അവസാന നിമിഷമാണ് സന്ദര്‍ശനം റദ്ദാക്കിയതായുള്ള അറിയിപ്പെത്തിയത്. അതേസമയം സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സോനം കുമാര്‍ പറഞ്ഞു. താജ്മഹലിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി താലിബാന്‍ മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more