Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: against cpim

ആശാസമരത്തില്‍ പ്രതിഷേധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: ആശാപ്രവര്‍ത്തകരുടെ സമരത്തെ സി.പി.എം. തള്ളിപ്പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കോണ്‍ഗ്രസ് പാളയത്തിലേക്ക്. കുറവിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് പള്ളിയമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എ. രവീന്ദ്രന്റെ ഭാര്യ സിന്ധു ആണ് യു.ഡി.എഫ്. പാനലില്‍ മത്സരിക്കുന്നത്. സി.ഐ.ടി.യു.വിന് കീഴിലുള്ള ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹിയും മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു സിന്ധു. തിരുവനന്തപുരത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ രാപകല്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന വിലക്ക് ലംഘിച്ച് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം സമരത്തില്‍ പങ്കെടുത്തിരുന്നു.കുറവിലങ്ങാടുനിന്നുള്ള ആശാപ്രവര്‍ത്തകരെ ഒമ്പത് തവണയാണ് സിന്ധു […]
Read more

പിവി അൻവറിന്റെ അറസ്റ്റ്: സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് വിഡി സതീശൻ

പി.വി. അൻവർ എം.എൽ.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിന്റെ അറസ്റ്റിലൂടെ സർക്കാർ നൽകുന്നത്. വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമ ഭേദഗതിയെയും എതിർത്താണ് അൻവറിന്റെ നേതൃത്വത്തിൽ സമരം നടന്നത്. സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer