Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Air India

എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് സർവീസ് പുനരാരംഭിച്ചു

മുംബൈ: എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതോടെയാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. ബുധനാഴ്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. അമേരിക്ക, കാനഡപോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയുംവേഗം പുനരാരംഭിക്കാനുള്ള നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു. ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്കു വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി. Content: Air India and IndiGo resume Gulf services
Read more

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും: എയർഇന്ത്യ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഘട്ടംഘട്ടമായി സർവീസുകൾ പഴയതുപോലെയാകും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ സാധാരണനിലയിലാകും. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും ഇന്ന് പുനരാരംഭിക്കും. യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവടങ്ങളിലേക്കുമുള്ള സർവീസുകളും വേഗത്തിൽ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് […]
Read more

എയര്‍ ഇന്ത്യക്കെതിരെ ഡിജിസിഎ, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ഡിജിസിഎ. വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ ക്രൂ റോസ്റ്ററിന്റെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വീഴ്ച വരുത്തിയതിനാണ് നടപടി. പത്ത് ദിവസത്തിനകം നടപടിയില്‍ വിശദീകരണം നല്‍കണം. ജീവനക്കാര്‍ക്ക് മതിയായ വിശ്രമം നല്‍കുന്നില്ലെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് […]
Read more

അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കുറഞ്ഞത് ജൂലൈ പകുതി വരെ വൈഡ്‌ബോഡി വിമാനങ്ങളുടെ പ്രവര്‍ത്തനം 15% കുറയ്ക്കും. അഹമ്മദാബാദ് വിമാനാപകടത്തെതുടര്‍ന്നാണ് എയര്‍ലൈനിന്റെ പുതിയ തീരുമാനം. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനുവേണ്ടിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തന സ്ഥിരത, മികച്ച കാര്യക്ഷമത, യാത്രക്കാരുടെ അസൗകര്യങ്ങള്‍ കുറയ്ക്കല്‍ എന്നെ കാര്യങ്ങൾ എയര്‍ ഇന്ത്യ പരിഗണിക്കുന്നു. വിമാനങ്ങളുടെ വെട്ടിക്കുറവ് കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. വിവരങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ഇതര സര്‍വീസുകളില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയുമാണ്. […]
Read more

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് ഇത് വരെ തിരിച്ചറിഞ്ഞത്ത്. കൂടാതെ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചത് . ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും. അപകടത്തിൽ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്നും ശേഖരിക്കും. നിലവിൽ […]
Read more

അഹമ്മദാബാദ് വിമാനാപകടം: മരണം 110 , അൻപതിലധികം യു കെ പൗരന്മാർ

ഗുജറാത്ത്: അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ മരണം 110 ആയി. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടത്തിൽപ്പെട്ടത്. അൻപതിലധികം യു കെ പൗരന്മാർ വിമാനത്തിലുള്ളതായി വിവരം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌. 625 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് പതിച്ചത്. പതിനഞ്ചോളം ഫയർഫോഴ്സ് […]
Read more

പാക്കിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് തുർക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈൽ ആക്രമണങ്ങളെ തുർക്കി മുൻപും അപലപിച്ചതാണെന്നും പ്രസിഡന്റ് എർദൊഗാൻ ആവർത്തിച്ചു. ഇപ്പോഴത്തെ വെടിനിർത്തൽ തുടരുകയും അതുപോലെ പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ പാടില്ലായെന്നും തുർക്കി ആവശ്യപ്പെട്ടു. സിന്ധു നദീജല തർക്കം അടക്കം വെടി നിർത്തലിനിടെ ചർച്ച ചെയ്യണമെന്നും തുർക്കി ആവശ്യപ്പെടുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർക്കി. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ തുർക്കി ഡ്രോണുകളുമുണ്ടെന്ന് […]
Read more

ഇസ്രയേലിലെ മിസൈലാക്രമണത്തെത്തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെല്‍ അവീവിലേക്കും തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ139 വിമാനം ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തെ […]
Read more

പഹല്‍ഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. കൂടാതെ ടിക്കറ്റ് റദ്ദാക്കുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും സൗജന്യം. രാജ്യം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ യാത്രക്കാർക്കൊപ്പമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം. […]
Read more

ഗോകുലം ഓഫീസിൽ ഇ .ഡി റെയ്ഡ്

ചെന്നൈ: ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ.ഡി റെയ്ഡ്. ചെന്നൈയിലെ കോടംബക്കത്തെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix