Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Air India

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ പുകവലിച്ചു; നീലേശ്വരം സ്വദേശി അറസ്റ്റില്‍

കൊച്ചി: വിമാനത്തിനകത്ത് പുകവലിച്ചയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോഡ് നീലേശ്വരം സ്വദേശി അനില്‍ കുമാറാണ് കൊച്ചി നെടുമ്പാശ്ശേരിയില്‍ അറസ്റ്റിലായത്. കുവൈത്തില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യഎക്‌സ്പ്രസ് സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Read more

വിമാനം ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമില്‍ അടിയന്തരമായി ഇറക്കി

ഡല്‍ഹി:സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‌സറില്‍ […]
Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു: അടിയന്തര ലാന്റിങ്

കണ്ണൂര്‍: വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 7.35 ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അല്‍പ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് […]
Read more

വണ്‍ ഇന്ത്യ സെയില്‍: യൂറോപ്പിലേക്ക് ഫ്ളാറ്റ് ഫെയറുമായി എയര്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന ‘വണ്‍ ഇന്ത്യ’ സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 7ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും […]
Read more

ഓണാഘോഷം വാനോളം:എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മോബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ ഓണ സദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയില്‍ മട്ട അരി, നെയ് പരിപ്പ്, തോരന്‍, […]
Read more

സാങ്കേതിക തകരാര്‍, മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു

മുംബൈ: സാങ്കേതിക തകരാര്‍ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് പോകേണ്ട വിമാനം ഇതുവരെ പുറപെട്ടിട്ടില്ല. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് വൈകുന്നത്. വിമാനത്തിന് സാങ്കേതിക തകരാറെന്ന് എയര്‍ ഇന്ത്യ വിശദീകരണം. പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷത്തില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ടേക്ക് […]
Read more

ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

മലപ്പുറം: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്പര്‍ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വിശദീകരിക്കുന്നത്. വിമാനത്തിന്റെ എ സി തകരാറായതാണ് എന്നാണ് വിശദീകരണം.
Read more

അഹമ്മദാബാദ് വിമാന അപകടം: 500 കോടിയുടെ ട്രസ്റ്റ് രൂപീകരിച്ച് എയർ ഇന്ത്യ

‍ഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്ന് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടി 500 കോടി രൂപയുടെ ട്രസ്റ്റാണ് രൂപീകരിച്ചത്. പ്രഥമശുശ്രൂഷകർ, മെഡിക്കൽ, ദുരന്ത നിവാരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവർക്കും ട്രസ്റ്റ് സഹായം നൽകുമെന്ന് ടാറ്റ സൺസ് അറിയിച്ചു. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റിലേക്ക് ടാറ്റ സൺസും […]
Read more

ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

താൽക്കാലികമായി നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ ഭാഗികമായി സർവീസുകൾ പുനരാരംഭിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ പരിശോധനകളുടെയും മുൻകരുതലുകളുടെയും വ്യോമപാതകളിൽ നേരിട്ട പ്രശ്നങ്ങളുടെയും ഭാഗമായാണ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ […]
Read more

900 അടി താഴ്ന്ന് പറന്നു; എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന് പുലർച്ചെ ദില്ലിയിൽ നിന്ന് വിയന്നയിലേക്ക് പറന്ന ബോയിംഗ് 777 വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ സ്റ്റാള്‍ മുന്നറിയിപ്പ് ലഭിച്ചത്. ഗ്രൗണ്ട് പ്രോക്സിമിറ്റി മുന്നറിയിപ്പ് സംവിധാനവും (GPWS) പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. ടേക്ക് ഓഫിന് പിന്നാലെ ഉയരുന്നതിനിടെ ഏകദേശം 900 അടി ഉയരം കുറഞ്ഞതിനെ തുടർന്നാണ് മുന്നറിയിപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix