മലപ്പുറം: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്പര്‍ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വിശദീകരിക്കുന്നത്. വിമാനത്തിന്റെ എ സി തകരാറായതാണ് എന്നാണ് വിശദീകരണം.




