Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Air India

എയർ ഇന്ത്യ കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി: പ്രവർത്തന ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ വീണ്ടും വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വില ഉയർന്നതും വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങളും കമ്പനിക്ക് വലിയ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിച്ചതാണ് കാരണം. വരും ആഴ്ചകളിൽ ആഭ്യന്തരവും അന്താരാഷ്ട്രവുമായ നിരവധി സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ വിപുലീകരണ നടപടികൾ തുടരുന്നതിനിടെയാണ് ഈ തിരിച്ചടി. യാത്രക്കാരുടെ എണ്ണം കുറവായതും പ്രവർത്തന ചെലവ് കൂടുതലുമായ റൂട്ടുകളിലെ സർവീസുകളാണ് […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ദോഹയിലേക്കുള്ള സർവീസുകൾ നാളെ മുതൽ പൂർണ്ണതോതിലാകും

ന്യൂഡൽഹി: ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലെ വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് 1 മുതൽ പൂർണ്ണമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസുകൾ പഴയപടിയാക്കുന്നത്. സംഘർഷ സാഹചര്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ […]
Read more

എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കൂടുതല്‍ തവണയാത്രചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോയല്‍റ്റി അംഗങ്ങളുള്ള എയര്‍ ലൈനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. ഓരോരുത്തരുടേയും വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റര്‍, എക്സ്പ്ലോറര്‍, ഹൈഫ്ളയര്‍, ജെറ്റ്സെറ്റര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ […]
Read more

ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വീണ്ടും വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ സർചാർജ് ദൂരമനുസരിച്ച് 299 രൂപ മുതൽ 899 രൂപ വരെ ഉയർത്തിയാണ് പുതുക്കിയത്. ഏപ്രിൽ 8 രാവിലെ 9.01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്ക് ബാധകമാകും. ഇതുവരെ എല്ലാ റൂട്ടുകളിലും ഒരേ നിരക്കായ 399 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം 0–500 കിലോമീറ്റർ വരെ 299 രൂപ, 501–1000 കിലോമീറ്റർ വരെ 399 […]
Read more

എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൻ രാജിവച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ രാജിവച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും, കമ്പനിയോ വിൽസണോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജി സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ നോട്ടിസ് കാലയളവിലാണെന്നും, പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചുവെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2027 ജൂലൈ വരെ പ്രവർത്തന കാലാവധി ശേഷിക്കേയാണ് രാജി. 2022ൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ അതേ വർഷം മേയിലാണ് സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധമായ സ്കൂട്ടിൽ നിന്നെത്തിയ വിൽസൺ സിഇഒ സ്ഥാനമേറ്റെടുത്തത്.വിൽസണിന്റെ നേതൃത്വത്തിലാണ് വിസ്താരയും […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയത്. വിമാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ഏകദേശം 30ഓളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഭാഗത്ത് ഉണ്ടായ ആശയക്കുഴപ്പമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ വിമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. യാത്രക്കാരുടെ അസൗകര്യം വർധിച്ച സാഹചര്യത്തിൽ […]
Read more

പശ്ചിമേഷ്യയിലേക്ക് സർവീസുകൾ ശക്തിപ്പെടുത്തി എയർ ഇന്ത്യ ഗ്രൂപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് പ്രത്യേക വിമാന സർവീസുകൾ വർധിപ്പിച്ചു. ഇന്ന് (മാർച്ച് 14) എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് പശ്ചിമേഷ്യൻ മേഖലയിലേക്ക് ആകെ 80 വിമാന സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സർവീസുകൾക്കൊപ്പം പ്രത്യേക (അഡ്‌ഹോക്ക്) സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയിലെ ജിദ്ദയും ഒമാനിലെ മസ്‌കത്തുമാണ് പ്രധാനമായി നിശ്ചിത സർവീസുകൾ തുടരുന്ന കേന്ദ്രങ്ങൾ. ജിദ്ദയിലേക്ക് എയർ ഇന്ത്യയും എയർ […]
Read more

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ വിമാന സർവീസുകൾ നടത്തുന്നു. ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. സാധാരണ ഷെഡ്യൂളിലുള്ള വിമാനങ്ങൾക്ക് പുറമെ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ഒരു […]
Read more

ഇനി ഇന്ധന സര്‍ചാര്‍ജും നല്‍കണം; യാത്രക്കാരെ വെട്ടിലാക്കി എയര്‍ ഇന്ത്യ

ന്യൂ ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ക്ക് അധികമായി ചുമത്തുന്നത് 10 ഡോളറാണ്. മാര്‍ച്ച് 18 മുതല്‍ യൂറോപ്പ്, നോര്‍ത്ത് […]
Read more

എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് തുറന്നു

കൊച്ചി: എയർ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ആരംഭിച്ചു. ഫെബ്രുവരി 16 മുതൽ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും ഗോൾഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങൾക്കും സ്റ്റാർ അലയൻസ് അംഗങ്ങൾക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നൽകും. യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചിൽ ഒരേസമയം 300 പേരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി […]
Read more
Advertisement
WhiteswanTV Footer