Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: America

അമേരിക്കയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

അമേരിക്കയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ഫ്‌ലോറിഡയില്‍ കനത്ത നാശമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ അമേരിക്കയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഫ്‌ലോറിഡ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ലോറിഡ ജയിലുകളില്‍ അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി തടവുകാരെ ഒഴിപ്പിച്ചു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റ് മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് വീശുന്നത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്. ജോര്‍ജിയയിലും ഗവര്‍ണര്‍ […]
Read more

രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഉപരിയായി ഒരുമിച്ച് നില്‍ക്കണം; ട്രംപിന് നേരെയുള്ള വധശ്രമത്തില്‍ ബൈഡന്‍

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നില്‍ക്കേണ്ട സുഹൃത്തുക്കളാണെന്നും ബൈഡന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് മീറ്റിങ്ങില്‍ പറഞ്ഞു. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു. വിയോജിക്കുമ്പോഴും നമ്മള്‍ ശത്രുക്കളല്ലെന്നും നമ്മള്‍ അയല്‍ക്കാരാണെന്നും സുഹൃത്തുക്കളാണെന്നും സഹപ്രവര്‍ത്തകരാണെന്നും എല്ലാറ്റിനും ഉപരിയായി നാമെല്ലാം അമേരിക്കക്കാരാണെന്നും ഓര്‍മിക്കേണ്ടതുണ്ട്. നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്, ബൈഡന്‍ പറഞ്ഞു. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് […]
Read more

വധശ്രമം ട്രംപിന്റെ തെരഞ്ഞെടുപ്പ് നാടകമോ?

രാജേഷ് തില്ലങ്കേരി ലോകം കണ്ട ഏറ്റവും കര്‍കശക്കരനായ ഭരണാധികാരി.വെള്ളക്കാരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. എന്നും വിവാദങ്ങളുടെ കളിത്തൊഴന്‍.അമേരിക്ക ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത ഏകാധിപതി.മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിക്കാന്‍ പദങ്ങള്‍ ഏറെയാണ്.പ്രസഡിന്റ് പദത്തിനായി ട്രംപ് വീണ്ടും ശ്രമങ്ങള്‍ നടത്തവേയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ വധശ്രമം അരങ്ങേറിയതായുള്ള വാര്‍ത്തകള്‍ വരുന്നത്.ലോകം മുഴുവന്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.കടുത്ത തിരഞ്ഞെടുപ്പ് ചൂടിലാണിപ്പോള്‍ അമേരിക്ക.അതിനാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡൊണാള്‍ഡ് ട്രെംപിനെതിരെയുണ്ടായ വധശ്രമം അമേരിക്കയിലെ […]
Read more

ട്രംപിന് വെടിയേറ്റയുടന്‍ സ്‌നൈപ്പര്‍മാരുടെ പ്രത്യാക്രമണം

വാഷിങ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. റാലിയില്‍ പ്രസംഗിക്കവെ ട്രംപിന്റെ വലതുചെവിയില്‍ വെടിയേല്‍ക്കുന്നതിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. മുന്‍ഭാഗത്തുനിന്നുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.പെന്‍സില്‍വേനിയ സ്വദേശിയായ 20-കാരനാണ് അക്രമിയെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) തിരിച്ചറഞ്ഞിട്ടുണ്ട്. തോമസ് മാത്യു ക്രൂക്ക് എന്നാണ് ഇയാളുടെ പേരെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമത്തിന് […]
Read more

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വെടിയേറ്റു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയിൽ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാൾക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ […]
Read more

ജപ്പാനും വേണ്ട ചെമ്മീന്‍, പൂവാലന് വിലയില്ല ദുരിതക്കയത്തില്‍ തൊഴിലാളികള്‍

തോപ്പുംപടി : അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചതെങ്കില്‍, സാമ്പത്തിക മാന്ദ്യമാണ് ജപ്പാന്‍ ഇറക്കുമതി കുറയ്ക്കാന്‍ കാരണം.ജപ്പാന്‍ കമ്പനികള്‍ നേരത്തേ ശേഖരിച്ചുവെച്ചിട്ടുള്ള ചെമ്മീന്‍ തന്നെ വിറ്റുപോയിട്ടില്ല. അതുകൊണ്ട് ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ എടുക്കാന്‍ അവര്‍ പഴയ താത്പര്യം കാട്ടുന്നില്ല. ജപ്പാനിലേക്കുള്ള കയറ്റുമതി പൊടുന്നനെ കുറഞ്ഞത് കേരളത്തിലെ മത്സ്യക്കയറ്റുമതി സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അവര്‍ നേരത്തേ […]
Read more

ഇന്ത്യ സൂപ്പര്‍ എട്ടില്‍; അമേരിക്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ടി20 ലോക കപ്പില്‍ ആതിഥേയറായ അമേരിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ യുഎസിന് 20 ഓവറില്‍ 110 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് നാലും ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix