Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: America

മസ്കിനും ഡോജ് സംഘത്തിനും യുഎസ് ട്രഷറി പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ താൽക്കാലിക വിലക്ക്

വാഷിങ്ടൺ: യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും കോടതിയുടെ താൽക്കാലിക വിലക്ക്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ട്രഷറി വകുപ്പ് രേഖകൾ എടുക്കാനുള്ള ഇലോൺ മസ്കിന്റെ ശ്രമമാണ് കേടതി തടഞ്ഞത്. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരുടെ ശമ്പളവും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ […]
Read more

നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ട്: വെളിപ്പെടുത്തലുമായി ഇന്ത്യൻ പൗരൻ

അമേരിക്കയിൽ അനധികൃത്യമായി കുടിയേറിയവരെ ഒഴിപ്പിക്കുകയാണ് ട്രംപ് ഭരണകൂടം . ഇതിന്റെ ഭാഗമായി കുടിയൊഴിക്കപ്പെട്ടവരുടെ ആദ്യസംഗം ഇന്നലെ അമേരിക്കൻ സൈനീക വിമാനമായ സി 17 പഞ്ചാബിൽ എത്തിയിരുന്നു. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ഇന്നലെ അമൃത്സറില്‍ ഇറങ്ങിയത്. എന്നാൽ നാടുകടത്തപ്പെട്ടവരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നാണ് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ.പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കൂടാതെ സാധാരണ […]
Read more

അമേരിക്കയിൽ നിന്ന് നാട് കടത്തപ്പെട്ട ഇന്ത്യക്കാറുമായി പറന്ന ആദ്യ വിമാനം എത്തുന്നത് പഞ്ചാബിൽ

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യൻ പൗരൻമാർ ഇന്ന് ഇന്ത്യയിലെത്തും. ഈ സംഘം പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.അമൃത്സർ വിമാനത്താവളത്തിൽ എത്തുന്നവർക്കുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേകം കൗണ്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നാടുകടത്തിയ ആദ്യ ബാച്ചിലെ കൂടുതൽ ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട് . അമേരിക്കൻ സൈനിക വിമാനമായ സി-17 എയർക്രാഫ്റ്റിലാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. നാടുകടത്തിലിന്റെ ഒന്നാം ഘട്ടത്തിൽ ഏകദേശം മൂവായിരത്തോളം ആളുകളെയായിരിക്കും നാട്ടിൽ എത്തിക്കുക. മറ്റ് […]
Read more

യുഎസ് കല്‍ക്കരിക്കും അസംസ്‌കൃത എണ്ണയ്ക്കും തീരുവ ചുമത്തി ചൈന

അമേരിക്കയോടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും തിരിച്ചടിച്ച് ചൈന. ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിനെ പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര്‍ തീരുവ ചുമത്തിയിരിക്കുകയാണ് ചൈന. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്‌പ്ലേസ്‌മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ […]
Read more

നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയായിരിക്കും ഇത്. ഈ മാസം 12നാണ് മോദി അമേരിക്കയിലെത്തുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂടിക്കാഴ്ച നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ട്രംപ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പോകുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് മോദി. വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കുമെന്നും […]
Read more

അനധികൃത കുടിയേറ്റക്കാർക്ക് നേരെ കർശന നടപടിയുമായി ട്രംപ്; ഇന്ത്യക്കാരെയും നാടുകടത്തിയതായി റിപ്പോർട്ട്

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരായി തിരിച്ചറിഞ്ഞ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനം വഴി നാടുകടത്തിയതായാണ് പുറത്ത് വരുന്ന വിവരം. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലെത്തിയിട്ടില്ല, അതിനാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാടുകടത്തലിനായി ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്ക തയ്യാറാക്കിയ അനധികൃത […]
Read more

കാനഡയ്‌ക്കെതിരായ ഇറക്കുമതി തീരുവ ഉടൻ നടപ്പാക്കില്ല; ഒരു മാസത്തേക്ക് നീട്ടി യുഎസ്

വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരായ അമേരിക്കയുടെ ഇറക്കുമതി തീരുവ ഉടൻ നടപ്പാക്കില്ല. ഒരു മാസത്തേക്ക് നടപ്പാക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ട്രൂഡോ ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെക്സിക്കോയ്ക്കും യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതിതീരുവയെയും താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. യു.എസ് അതിർത്തിയിലെ കുടിയേറ്റ പ്രശ്നം നിയന്ത്രിക്കാൻ മെക്സിക്കോ 10,000 സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം ഉറപ്പുനൽകിയതിനെത്തുടർന്നാണ് തീരുമാനം. […]
Read more

അമേരിക്കയിൽ ആദ്യമായി ക്യാംപ്ഹിൽ വൈറസ് സ്ഥിരീകരിച്ചു

അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ കണ്ടെത്തൽ വൈറസ് പ്രതീക്ഷിച്ചതിലും വ്യാപകമായി ആഗോളതലത്തിൽ നിലനില്ക്കുന്നതായി വ്യക്തമാക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. കാനഡയും അമേരിക്കയും ഉൾപ്പെടുന്ന വൻകരകളിൽ കാണപ്പെടുന്ന ചെറിയ സസ്തനിയായ നോർത്തേൺ ഷോർട്ട്-ടെയ്ൽഡ് ഷ്ര്യൂവിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ ജീവി, നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുള്ളൻപന്നികളുടെ കുടുംബത്തിൽപ്പെടുന്നതാണ്. […]
Read more

പ്രമുഖ നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്ന് പൊലീസ് നിഗമനം

കൊച്ചി: പ്രമുഖനടിയുടെ പരാതിയില്‍ പൊലീസ് തിരയുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അമേരിക്കയിലാണെന്ന് പൊലീസിന്റെ അനുമാനം. സംവിധായകന്‍ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലടക്കം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. 2022-ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.
Read more

ബംഗ്ലാദേശിന് പിന്നാലെ പാക്കിസ്ഥാൻ: വി​​​ദേ​​​ശ​​​സ​​​ഹാ​​​യ​​​ങ്ങ​​​ൾ പിൻവലിച്ച് അമേരിക്ക

വിദേശ സഹായങ്ങൾ മരവിപ്പിക്കാനുള്ള ട്രം​​​പ് ഭരണകൂടത്തിന്റെ നടപടി പാ​​​ക്കി​​​സ്ഥാ​​​നെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു.കൃ​​​ഷി, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ, കാ​​​ലാ​​​വ​​​സ്ഥ, വി​​​ദ്യാ​​​ഭ്യാ​​​സം, ജ​​​നാ​​​ധി​​​പ​​​ത്യം, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശം തു​​ട​​ങ്ങി​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. കൂടാതെ സാമ്പത്തികം ഊ​​​ർ​​​ജം, ആ​​​രോ​​​ഗ്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഒ​​​ട്ടേ​​​റെ പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ല​​​ച്ചു​​​വെ​​​ന്ന് റി​​പ്പോ​​ർട്ടുക്കൾ ഉണ്ട്. യു​എ​സ് ന​ല്കു​ന്ന വി​ദേ​ശ സാമ്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ൾ 90 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് ട്രം​പ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.കഴിഞ്ഞ ദിവസം ബംഗ്ലാദേശിനും സമാനമായ നടപടി ട്രംപ് സ്വീകരിച്ചിരുന്നു. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബം​ഗ്ലാദേശ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix