Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കയിൽ നിന്ന് നാട് കടത്തപ്പെട്ട ഇന്ത്യക്കാറുമായി പറന്ന ആദ്യ വിമാനം എത്തുന്നത് പഞ്ചാബിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യൻ പൗരൻമാർ ഇന്ന് ഇന്ത്യയിലെത്തും. ഈ സംഘം പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.അമൃത്സർ വിമാനത്താവളത്തിൽ എത്തുന്നവർക്കുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേകം കൗണ്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നാടുകടത്തിയ ആദ്യ ബാച്ചിലെ കൂടുതൽ ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട് .

അമേരിക്കൻ സൈനിക വിമാനമായ സി-17 എയർക്രാഫ്റ്റിലാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. നാടുകടത്തിലിന്റെ ഒന്നാം ഘട്ടത്തിൽ ഏകദേശം മൂവായിരത്തോളം ആളുകളെയായിരിക്കും നാട്ടിൽ എത്തിക്കുക. മറ്റ് വിമാനങ്ങൾ വരും ദിവസങ്ങളിൽ വിവിധ വിമാനത്താവളങ്ങളിൽ എത്തും.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer