അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി നിന്നു; യാത്രക്കാർ തലകീഴായി നിന്നത് അരമണിക്കൂർ
ഹൈദരാബാദ്: ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ ഉണ്ടായിരുന്ന അമ്യൂസ്മെന്‍റ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി യാത്രക്കാർ കുടുങ്ങി. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം. ബാറ്ററി മാറ്റി റൈഡ് പ്രവർത്തിച്ച് തുടങ്ങിയപ്പോഴാണ് ആളുകൾ പൂർവ്വ സ്ഥിതിയിൽ എത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
Read more