Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Andrapradesh

പരീക്ഷയ്‌ക്ക് പോയ യുവതിയെ വഴിയിൽ ഇറക്കിവിട്ട് ഒല; പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ആന്ധ്രാപ്രദേശ്: ഇന്ന് ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക്, ഓട്ടോ, ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇത്തരത്തിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയ യുവതിക്കുണ്ടായ മോശം അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂനിയർ സിവിൽ ജഡ്‌ജ് പരീക്ഷ എഴുതാൻ പോകുന്ന യുവതി ഒല ആപ്പ് വഴി അമ്മയോടൊപ്പം ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ, ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു ഓട്ടോ ഡ്രൈവർ എത്തുകയും യാത്ര തുടങ്ങുന്നതിന് മുമ്പ് ഒടിപി ആവശ്യപ്പെടുകയും ചെയ്തു. യാത്ര തുടങ്ങിയത് ശേഷം, […]
Read more

കഞ്ചാവ് ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ആന്ധ്രാപ്രദേശ്: കഞ്ചാവ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ആശങ്കയുണ്ടാക്കി. മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. ഹനുമന്തു എന്ന യുവാവാണ് ടവറിന് മുകളിൽ കയറി ഒരു പാക്കറ്റ് കഞ്ചാവ് ആവശ്യപ്പെട്ട് നിലവിളിച്ചത്. അപകടകരമായ ഉയരത്തിൽ ഇരുന്ന് ഇയാൾ വിളിച്ചുപറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. താഴെയുണ്ടായിരുന്നവരോടും ഉദ്യോഗസ്ഥരോടും “ഒരു പാക്കറ്റ് കഞ്ചാവ് വാങ്ങിത്തരൂ” എന്ന് […]
Read more

തിരുപ്പതി ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; മുന്നറിയിപ്പ് നൽകി പൊലീസ്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പുമായി പൊലീസ്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകസംഘത്തിനാണ് മുന്നറിയിപ്പ് നൽകിയത്. മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയുമായി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാൻഡിൽ എത്തിയ ഇവർ ഒരുമിച്ചിരുന്ന് മുട്ട ബിരിയാണി കഴിക്കാൻ തുടങ്ങി. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തീർത്ഥാടകസംഘത്തിന് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദിക്കില്ല.
Read more
Advertisement
WhiteswanTV Footer