Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Anna University

അണ്ണാമലൈയുടെ പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല

അണ്ണാസർവകലാശാലയിലെ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല . അനുവാദമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസിന്റെ മുന്നറിയിപ്പുമുണ്ട്.സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അണ്ണാമലൈ തുടക്കമിട്ടിരുന്നു. 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അതേസമയം കേസ് രാഷ്ട്രീയവത്കരിക്കരുതെന്നും മദ്രാസ് ഹൈക്കോടതി. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയ മുതലെടുപ്പിനാണെന്നും കോടതി വിമർശിച്ചു.
Read more

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്: ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി. ഡോ അരുൺ ഐ പി എസിന് എതിരെ നടപടി എടുക്കാനാണ് കോടതി ഉത്തരവിട്ടത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം. കേസിൻ്റെ എഫ്ഐആർ ചോർന്നതിലാണ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവായത്. പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിവാക്കിയെന്ന് വിമർശനം. ഡിസംബർ 23 നാണ് സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.
Read more

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. കേസിലെ എഫ്‌ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ബി. സ്‌നേഹപ്രിയ, എസ്.ബ്രിന്ദ, അയമന്‍ ജമാല്‍ എന്നി 3 മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. സംഭവത്തില്‍ ചെന്നൈ കമ്മീഷണറെയും സര്‍വകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും എന്ന് കോടതി വിമര്‍ശിച്ചു. കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer