Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: anti drug

തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് പള്ളിച്ചല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. തിരുവഞ്ചൂര്‍ സ്വദേശികളായ അച്യുതന്‍ നമ്പൂതിരി(26), വിഘ്‌നേഷ്(25), തൈക്കാട് സ്വദേശി അര്‍ജുന്‍(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്‍(27) എന്നിവരാണ് നെയ്യാറ്റിന്‍കര എക്‌സൈസിന്റെ പിടിയിലായത്. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ നാല് മൊബൈല്‍ ഫോണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Read more

ലഹരിയുടെ അപായ മുനമ്പിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഒന്നിക്കുക: എൻ എസ് കെ ഉമേഷ്

കാക്കനാട്: ലഹരിയുടെ അപായ മുനമ്പിലായ കേരളത്തെ ലഹരിമുക്തമാക്കി രക്ഷിച്ചെടുക്കാൻ ഏവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് പറഞ്ഞു. ലഹരിക്കെതിരെ കേന്ദ്ര സർക്കാർ പദ്ധതിയായ “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ലഹരിയിൽ ഒടുങ്ങേണ്ടവരല്ല നാം. നമ്മുടെ ഉണർവിനെ കൊടുത്തിക്കളയുന്ന എല്ലാ ലഹരികളോടും നമുക്ക് ‘”നോ ” പറയണം. ലഹരിക്കൂട്ടിൽപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ലഹരിയുടെ അടിമത്തം സമൂഹത്തിൻ്റെ സമ്പൂർണ്ണ നാശത്തിലേക്കാണ് വഴിതെളിക്കുന്നത്. സമൂഹം ഒറ്റക്കെട്ടായി […]
Read more

സ്‌കൂളുകളില്‍ ലഹരിക്കെതിരായ എക്‌സൈസ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ നടപ്പാക്കും;വി ശിവന്‍ക്കുട്ടി

ഹൈക്കോടതി നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സംസ്ഥാനത്തെ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളിലെ കലണ്ടർ പ്രകാരമുള്ള എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കും. ലഹരി സംബന്ധമായി പരാതികൾ എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സ്കൂളുകളിലെ ജന ജാഗ്രത സമിതികൾക്ക് വാട്സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജോയിന്റ് ആക്ഷൻ പ്ലാൻ […]
Read more

Recent News

Advertisement
WhiteswanTV Footer