ഉറുമ്പ് കാരണം ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമം
കണ്ണൂർ: വീടിനകത്തും പുറത്തും പാടങ്ങളിലും പറമ്പുകളിലും വ്യാപകമായി ഉറുമ്പുകൾ പടർന്നതോടെ മയ്യിലിലെ അരയിടത്തുചിറയിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. ഉറുമ്പുശല്യം കാരണം വീട്ടമ്മമാർക്ക് പാചകം ചെയ്യാനും കുട്ടികൾക്ക് പഠിക്കാനും ബുദ്ധിമുട്ടാണ്. തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത അവസ്ഥയിലേക്കും നാട് എത്തിയിട്ടുണ്ട്. ഉറുമ്പുകളുടെ വ്യാപനത്തെ തുടർന്ന് സ്ഥാപനം അടയ്ക്കേണ്ട സാഹചര്യമുണ്ടായതായി നന്ദൂസ് കാറ്ററിങ് ഉടമ വിനോദ് പറയുന്നു. നിടുവോട്ടുമൂല, കടൂർ റേഷൻകട പ്രദേശങ്ങളിലെ 35-ലധികം വീടുകളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉറുമ്പുകൾ വ്യാപകമായി കയറിയത്. എം.വി. ശ്രീധരന്റെ വീട്ടിൽ പച്ചക്കറികളും ചെടികളും […]
Read more

