Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arattannan

സന്തോഷ് വര്‍ക്കിയെ റിമാന്‍ഡ് ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സന്തോഷ് വര്‍ക്കിയെ റിമാന്‍ഡ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്യ്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്.
Read more

‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്ന് ഇറക്കി വിട്ടു; തിയറ്റർ ഉടമയ്ക്ക് നേരെ ആരോപണവുമായി സന്തോഷ് വർക്കി

മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് ശേഷം ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ പോകാറുണ്ട്. ഇന്നിതാ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം. തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറ‍ഞ്ഞുവെന്നുമാണ് സന്തോഷ് വർക്കിയുടെ ആരോപണം. ‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix