ആരോഗ്യകിരണം: പദ്ധതിയുടെ ഫലം എല്ലാവർക്കും ലഭിക്കും
സർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതിയായ ആരോഗ്യകിരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.) ജില്ലാ ജനറൽ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുപ്രകാരം ഈ പദ്ധതി സംബന്ധിച്ച അറിയിപ്പുബോർഡുകൾ സ്ഥാപിക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ ഡി.എൽ.എസ്.എ.യിൽ അറിയിച്ചു.18 വയസ്സുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സർക്കാർ പദ്ധതിയാണ് ആരോഗ്യകിരണം. പദ്ധതി പ്രകാരം പരിശോധന, ചികിത്സ, മരുന്നുകൾ ഇവ സൗജന്യമായി ലഭിക്കും. ആരോഗ്യകിരണം പദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്ന് ആശുപത്രി അധികൃതർ ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ […]
Read more