Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrested

കണ്ണൂരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ അറസ്റ്റിൽ. എസ്‌ഐയായി വിരമിച്ച തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാപ്‌സദമായ സംഭവം നടന്നത്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
Read more

ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവ് അറസ്റ്റിൽ. കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്നാണ് യുവാവ് മദ്യപിച്ചത്. ഇതിൻ്റെ വീഡിയോ ഏപ്രിൽ 12-ന് ആയിരുന്നു ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചത്. തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കയായിരുന്നു. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തത്. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പൊലീസ് അറിയിച്ചു.
Read more

ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ

ന്യൂഡൽഹി: ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ. പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഭീകരവാദിയാണ് അറസ്റ്റിലായ ഹാപ്പി പാസിയ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ പിടികൂടിയതതായി ഇന്ത്യയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത അനുയായിയാണ് ഹർപ്രീത് സിംഗ്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായ ഹാപ്പി പാസിയയുടെ തലയ്ക്ക് […]
Read more

വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ

തബൂക്ക്: സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയ കേസിൽ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് വേശൃവ്യത്തി നടത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേർപിടിയിലായത്. ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്. മനുഷ്യക്കടത്ത് വിരുദ്ധ വിഭാ​ഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
Read more

ലഹരി കടത്ത് സംഘത്തിലെ പ്രധാനി; ഉഗാണ്ടൻ സ്വദേശിനി ബെംഗളൂരുവിൽ പിടിയിൽ

മലപ്പുറം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിൽ പിടിയിൽ‌. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവർ പിടിയിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ടിയോപിസ്റ്റ. അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ടിയാപിസ്റ്റയിലേക്ക് പൊലീസ് എത്തുന്നത്.
Read more

പതിനാലുകാരി നദിയിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ നദിയിൽ ചാടി മരിച്ചത്. സംഭവത്തിൽഅയൽവാസിയായ ശരതിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഉത്സവം കാണാൻ ആവണിക്കാെപ്പം എത്തിയ പിതാവിനെയും സഹോദരനെയും അയൽവാസിയായ ശരത് ഉപദ്രവിച്ചു. ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ശരത് മകളെ ശല്യം ചെയ്തിരുന്നുവെന്നും ഈ കാര്യം വാർഡ് മെമ്പറോട് പറഞ്ഞിരുന്നുവെന്നും ആവണിയുടെ […]
Read more

എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം(35)ആണ് പൊലീസിന്റെ പിടിയിലായത്. കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയപ്പോഴാണ് ജസീം പിടിയിലായത്. 2.08 ​ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് പ്രതി കരമന പൊലീസിൻ്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

മംഗളൂരുവിൽ മുത്തൂറ്റ് ഫിനാൻസിൽ കവർച്ചാ ശ്രമം; രണ്ട് മലയാളികൾ അറസ്റ്റിൽ

മംഗളൂരു: മുത്തൂറ്റ് ഫിനാൻസിൽ കവ‍‍ർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികൾ പിടിയിൽ. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെർലക്കട്ടെ ജംഗ്ഷന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസിൽ മാർച്ച് 29-ന് രാത്രിയാണ് കവർച്ചാ ശ്രമം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ധനകാര്യ […]
Read more

കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് ഷാജഹാൻ കഞ്ചാവുമായി പിടിയിൽ. 50 ​ഗ്രാം കഞ്ചാവുമായാണ് ഷാജഹാനെ പിടികൂടിയത്. ഈങ്ങാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഷാജഹാന് എതിരെ എക്സൈസ് കേസെടുത്തു. യാസിറിന് കഞ്ചാവ് എത്തിച്ചു നൽകിയത് ഷാജഹാൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാനെ ഇതിന് മുൻപും കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. മാർച്ച് 18-നാണ് ഭ‍ർത്താവുമായി പിണങ്ങി മാതാപിതാക്കളടോപ്പം താമസിക്കുന്ന ഷിബിലയെ യാസിർ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഷിബിലയുടെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു.
Read more

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍

ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് കളഞ്ഞുപോയത്. കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്. സുജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer