Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrested

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ വാങ്ങി; തമിഴ്‌നാട്ടിലേക്ക് മുങ്ങിയയാളെ പിടികൂടി

കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയയാൾ പൊലീസ് പിടിയിൽ. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തിയ ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നൽകിയ സജീവിനെ കൊടേക്കനാലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 2024ലാണ് കേസിനാസ്പദമായ സംഭവം. കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് മരിച്ചെന്ന പത്രവാർത്ത വന്നെങ്കിലും ഇയാളുടെ […]
Read more

900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നു വീണ് മരണം; രണ്ട് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മേപ്പാടി 900 കണ്ടിയിലെ ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ഷെഡ് ആണ് തകര്‍ന്നുവീണത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് തകർന്നു വീഴുക്കയായിരുന്നു. അപകടത്തില്‍ നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് […]
Read more

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ ബിഹാറിൽ നിന്ന് പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അസമിൽ പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് നല്ലളം പൊലീസിൻ്റെ പിടിയിലായത്. പ്രതി അസമിൽ തന്നെയുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞമാസം 24ാം തീയതി അവിടേക്ക് തിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ 25,000 രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
Read more

53 ​​ഗ്രാം കൊക്കെയ്നുമായി ഡോക്ടർ പൊലീസ് പിടിയിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ 53 ​​ഗ്രാം കൊക്കെയ്നുമായി സ്വകാര്യ ആശുപത്രി സിഇഒയും ഡോക്ടറുമായ യുവതി പിടിയിൽ. 34-കാരിയായ നമ്രത ചിഗുരുപതിയെയാണ് പൊലീസ് പിടികൂടിയത്. കൊറിയ‍ർ വഴി വന്ന മയക്കുമരുന്ന് സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊക്കെയ്ൻ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ യുവതി ഓൺലൈനായാണ് കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് എത്തിച്ച് കൊണ്ടിരുന്ന ധക്കറിന്റെ സഹായി ബാലകൃഷ്ണയും അറസ്റ്റിലായിട്ടുണ്ട്.
Read more

പാലക്കാട് 600 ഗ്രാം എംഡിഎംഎ വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. ലഹരി കടത്തുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Read more

മറുനാടൻ ഷാജൻ അറസ്റ്റിൽ

സി പി സുഗതൻ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നില്ല. എന്നാൽ മറുനാടനും കുറച്ചൊക്കെ മാധ്യമധർമം പാലിക്കണം എന്നൊരു അഭിപ്രായം ഈയവസരത്തിൽ എനിക്കുണ്ട്. സത്യസന്ധമായ പത്ര പ്രവർത്തനം കേരളത്തിൽ ഇല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ മുട് താങ്ങികൾ മാത്രമുള്ള ഒട്ടും പ്രൊഫഷണൽ അല്ലാത്ത മാതു സജിമാരും, ഷാനിമാരും, പരുത്തിക്കുരുവും, മൊട്ടയും, ശ്രീകുണ്ടനും, നമ്പ്യരന്മാരും, അതുപോലെ print മീഡിയയിലെ അധർമികളും ഉൾപ്പടെ നുറു കണക്കിന് മാപ്രകൾ വിലസുന്ന കേരളത്തിൽ അൽപ്പം വ്യത്യസ്തമായി പോസിറ്റീവ് ആയി മാധ്യമ പ്രവർത്തനം ഷാജൻ നടത്തുന്നുണ്ടെന്നത് മിക്കവാറും […]
Read more

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ ടിക്കറ്റ്: കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ വ്യാജ ടിക്കറ്റുമായി എത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി. തിരുപുറം സ്വദേശി ഗ്രീഷ്മയാണ് കുറ്റം സമ്മതിച്ചത്. തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരി ​ഗ്രീഷ്മയാണെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു. വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കരയില്‍ എത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അക്ഷയ […]
Read more

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: ഡിവെെഎഫ്ഐ മേഖലാ കമ്മിറ്റി അംഗം അറസ്റ്റിൽ

ഹരിപ്പാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഡിവെെഎഫ്ഐ നേതാവ് അറസ്റ്റിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ അംഗമാണ് അരുൺ. ഹരിപ്പാട് സ്വദേശികളായ 8 പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് […]
Read more

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍

കൊല്ലം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. കേരളാ സര്‍വ്വകലാശാലയുടെ വ്യാജ ബിരുദ സ‍ർട്ടിഫിക്കറ്റുമായാണ് ഇയാൾ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി […]
Read more

പത്തനംതിട്ടയിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ പിടിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പിൻ്റെ അഡ്മിനാണ് പിടിയിലായത്. ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ‘തുവൽക്കൊട്ടാരം’ എന്ന ​ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. ഗൂഗിള്‍ പേ വഴിയാണ് പണം നൽകിയത്. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നപ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer