ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ‘വിസിറ്റർ’ ഡ്രസ്സിങ് റൂമിൽ ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അപൂർവതയ്ക്ക് ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷിയാകും. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ ഇന്ത്യൻ ടീം ഉപയോഗിക്കുക സ്റ്റേഡിയത്തിലെ സന്ദർശക ടീമിന്റെ ഡ്രസ്സിങ് റൂമായിരിക്കും. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. ക്രിക്കറ്റ് പ്രോട്ടോക്കോൾ പ്രകാരം ഔദ്യോഗിക ഹോം ടീമിനാണ് ഹോം ഡ്രസ്സിങ് റൂം അനുവദിക്കുക. ഇതനുസരിച്ച് അഫ്ഗാനിസ്ഥാന് ഹോം ഡ്രസ്സിങ് റൂമും ഇന്ത്യയ്ക്ക് സന്ദർശക ടീമിന്റെ ഡ്രസ്സിങ് […]
Read more