Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Aryadan Shaukat

‘ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ’, ഫേസ്ബുക്ക് പോസ്റ്റുമായി ശശി തരൂർ

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനവുമായി ശശി തരൂർ എംപി. ഫേസ് ബുക്ക് പേജിലൂടെയാണ് തരൂർ അഭിനന്ദനം അറിയിച്ചത്. ‘ശ്രീ. ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ’ എന്നാണ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്. 11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും കെെവിട്ടില്ല. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്.
Read more

നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ അഹ്ലാദ പ്രകടനം തുടങ്ങി

മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാ‍ർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്. ഇതോടെ യുഡിഎഫ് ക്യാമ്പിൽ ആഹ്ളാദ പ്രകടനം തുടങ്ങി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. യുഡിഎഫിന്റെ കണക്കുകൾ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നും ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങൾ ഭൂരിക്ഷം 12000 എന്ന കണക്കാണ് പറഞ്ഞത്. അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിഎസ് ജോയ് പ്രതികരിച്ചു.
Read more

‘ആദ്യ ഫല സൂചനകൾ ഭരണവിരുദ്ധ വികാരം പ്രതിഭലിപ്പിക്കുന്നത്’; സാദിഖലി തങ്ങൾ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്ത്. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ടെന്നും എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവ‍ർത്തിച്ചത്. പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. […]
Read more

പിതാവിൻ്റെ ഖബറിടത്തിലെത്തി പൊട്ടിക്കരഞ്ഞ് ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: ‌‌നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമായതോടെ പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനായാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയത്. ഖബറിടത്തിൽ എത്തിയ ഷൗക്കത്ത് വികാരാധീധനാകുകയായിരുന്നു. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ കോൺ​ഗ്രസ് സംസ്ഥാന നേത‍ൃത്വം പ്രഖ്യാപിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer