Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Asian Games 2026

ന​ഗോയ ഏഷ്യൻ ​ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാമത്

നഗോയ: രണ്ടാഴ്ച്ചയോളം ഏഷ്യയിലെ വീരന്മാർ കൊമ്പുകോർത്ത ജപ്പാൻ ഏഷ്യൻ ഗെയിംസിന് പര്യവസാനം. സമാപന ചടങ്ങുകൾക്ക് ശേഷം ഗെയിംസ് അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ചു. അടുത്ത ഏഷ്യൻ ​ഗെയിംസ് 2030ൽ ഖത്തറിലെ ദോഹയിലാണ്. സമാപനചടങ്ങിൽവെച്ച് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാകയുടെ കൈമാറ്റം നടന്നതോടെ ഖത്തറിലെ അടുത്ത ഏഷ്യൻ ഗെയിംസിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. 1951-ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിലേക്ക് പ്രദർശിപ്പിച്ചതിന് ശേഷം ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം […]
Read more

ചരിത്രമെഴുതി പുരുഷ ഹോക്കി; ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ടാം സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഡബിൾ സ്വർണവുമായി ഇന്ത്യ. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെ പുരുഷ ടീമും സ്വർണം നിലനിർത്തി. ഫൈനലിൽ ഇന്ത്യ മലേഷ്യയെ 5-1ന് പരാജയപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തുന്നത്. അതുപോലെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. ഇതോടെ രണ്ട് ടീമും ലോസാഞ്ചലീസിൽ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത നേടി. ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ്‌രാജ് […]
Read more

‌അമ്പെയ്ത്തിലും ​ഗോൾഫിലും സ്വർണം വാരി ഇന്ത്യ; ക്രിക്കറ്റിൽ പാകിസ്ഥാനെ അടിച്ചു പരത്തി അഭിഷേക്

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍, അതും സ്വർണം. 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു. ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും […]
Read more

നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ നിന്ന് ജാവലിൻ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാൽമുട്ടിനേറ്റ പരിക്കാണ് നീരജിന് വിനയായത്. ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർണമായും താരത്തിന് നഷ്ടമാകും. അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് താരം വെള്ളി നേടിയത്. നീരജ് 88.05 മീറ്ററാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix