Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യം: രമേശ് പിഷാരടി

കൊച്ചി: പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. പാർട്ടിയുടെ നിർദേശപ്രകാരം മാത്രമേ മത്സരിക്കുകയുള്ളുവെന്നും താൻ സീറ്റ് ലഭിക്കുകയോ ലഭിക്കാത്തതോ പ്രശ്നമല്ലെന്നും പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും കോടതിയിൽ പരിഗണനയിൽ വരുന്ന പരാതികളും താൻ എങ്ങനെ നേരിടണമെന്നതിൽ അതിന്റെ ഫലാനുസരണം നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ എംഎൽഎ എന്ന നിലയിൽ താനാണ് സ്ഥാനാർഥി എന്ന് അറിയിക്കാൻ […]
Read more

ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

മലപ്പുറം: ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിനെ അവഗണിച്ചതായി പരാതി ഉന്നയിച്ച് വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. പട്ടികയിൽ വനിതാ ലീഗ് പ്രതിനിധികളായ ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും ഉൾപ്പെടുത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയത് എന്നും നൂർബിന ആരോപിച്ചു. കഴിഞ്ഞ തവണ കോഴിക്കോട് സൌത്ത് മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന. വനിതാ ലീഗ് അംഗങ്ങളുടെ വേദന പങ്കുവച്ചിട്ടുണ്ടെന്നും, ഇതു സംബന്ധിച്ച് പ്രതികരിക്കുന്നതായും അവര്‍ പറഞ്ഞു. എന്നാൽ വ്യക്തിപരമായി വിമർശനമല്ല, […]
Read more

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കോൺഗ്രസിന്റെ ശേഷിക്കുന്ന 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ഇതിനുമുമ്പ് 55 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്തിമ തീരുമാനത്തിനായി ദില്ലിയിൽ മാരത്തൺ ചർച്ചകൾ പുരോഗമിക്കുകയാണ്. ആദ്യഘട്ട പട്ടികയിൽ എംപിമാർക്ക് ഇടം ലഭിക്കാത്തത് ശ്രദ്ധേയമായി. അതേസമയം, കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ കെ. സുധാകരൻ ഉറച്ച നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ തന്റെ നിലപാട് പ്രഖ്യാപിക്കാനാണ് സാധ്യത. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് അദ്ദേഹം. പാർട്ടിക്കുള്ളിലെ ഭിന്നതകളും […]
Read more

സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി. ദില്ലിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി താൻ കഠിനാധ്വാനം നടത്തിയതായും പെരുമ്പാവൂരിൽ അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കിയതായും എൽദോസ് പറഞ്ഞു. സീറ്റ് ലഭിച്ചാൽ 15,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പാർട്ടി നേതൃത്വത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, തന്റെ അയോഗ്യത എന്താണെന്ന് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ എൽദോസ് കുന്നപ്പിള്ളി […]
Read more

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയാകും

കൊച്ചി: ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥികളെ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കി രംഗത്തെത്തിക്കുകയാണ് പാർട്ടി. എറ്റുമാനൂരിൽ നടി വീണ നായർ സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ സ്ഥാനാർത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങളോടൊപ്പം പ്രവർത്തിക്കാനാവുന്നത് സന്തോഷകരമാണെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമുണ്ടെന്നും അഞ്ജലി നായർ പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയാണ് ട്വന്റി 20യുടെ സ്ഥാനാർത്ഥി.
Read more

ഇടതുപക്ഷത്തുള്ള മുൻ കോൺഗ്രസ് നേതാക്കളെ സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ നേതാക്കൾക്ക് തിരികെ വരാൻ ലഭിച്ച സുവർണ്ണാവസരമാണിതെന്ന് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോ എന്ന് ഇവർ ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സി.പി.എം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്നവർക്ക് മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ​കോൺഗ്രസിൽ മടങ്ങിയെത്തിയാലുടൻ വലിയ സ്ഥാനമാനങ്ങൾ ലഭിക്കില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടിയോടുള്ള കൂറ് തെളിയിക്കുകയും ചെയ്താൽ ഭാവിയിൽ അർഹമായ […]
Read more

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ നിന്നു വിട്ട് വി. അബ്ദുറഹ്മാൻ

മലപ്പുറം: സ്ഥാനാർത്ഥി പ്രഖ്യാപനം കഴി‍ഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. സ്ഥാനാർത്ഥിത്വത്തിൽ വ്യക്തിപരമായ താൽപ്പര്യമില്ലാതെയായിരുന്നുവെന്നും, നിർബന്ധിതമായി മത്സരിക്കേണ്ടി വന്നതിലുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്നുമുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പ്രചാരണത്തിൽ സജീവമാകാത്തതെന്ന് സി.പി.എം. നേതൃത്വം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. അതേസമയം […]
Read more

ജി. സുധാകരന് പിന്തുണ നൽകിയതിൽ രാജിവെച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു. കെ.പി.സി.സി.യിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെയാണു സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽനിന്നുള്ള തീരുമാനമെന്ന് ജോബ് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ എൻസിപി സംസ്ഥാന സെക്രട്ടറിയും മുൻമുന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടറായ ജയകുമാർ അടക്കമുള്ള പ്രവർത്തകരും ഇന്ന് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ […]
Read more

ചാലക്കുടിയിൽ എൻ ഡി എ സ്ഥാനാർഥിയായി അഡ്വ.ചാർളി പോൾ

ന്യൂഡൽഹി: ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി ട്വന്റി20 പാർട്ടിയിലെ അഡ്വ.ചാർളി പോളിനെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ.ചാർളി പോൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മികച്ച മത്സരം കാഴ്ച്ചവച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം തവണയാണ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത് സിറോ മലബാർ സഭയുടെ പി.ആർ.ഒ സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രർത്തിച്ചിട്ടുള്ള ചാർളി പോൾ […]
Read more

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

ന്യൂഡൽഹി: പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളിക്ക് സ്ഥാനാർത്ഥിത്വം നൽകാതിരിക്കാനുള്ള ഹൈക്കമാന്റ് തീരുമാനം പുറത്ത്. കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസുള്ളതിനെത്തുടർന്ന് സീറ്റിന് അനുവാദം നൽകാൻ കഴിയില്ലെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് സ്ഥാനാർത്ഥിത്വത്തിന് പരിഗണയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് മാർച്ച് 26-ന് കോടതിയിൽ അവതരിപ്പിക്കപ്പെടുന്നതാണ്. മനോജ് മൂത്തേടത്തിനായി സഭാ നേതൃത്വം ഇടപെടൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം കത്തോലിക്കാ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്.
Read more
Advertisement
WhiteswanTV Footer