Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

തൊടുപുഴയിൽ ‘പുത്രവാത്സല്യം’ വിനയാകുന്നു : ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര് മുറുകുന്നു

തൊടുപുഴ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൊടുപുഴ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.​ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാൻ പി.ജെ. […]
Read more

സി.സി. മുകുന്ദന് പിന്തുണയുമായി ബിജെപി

തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽ സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമം ശക്തമാക്കുന്നു. യുഡിഎഫ് പിന്തുണ ലഭിക്കാത്ത പക്ഷവും മത്സരിക്കുമെന്ന നിലപാടിലാണ് മുകുന്ദൻ. ബിജെപി പിന്തുണ സ്വീകരിക്കണോയെന്ന കാര്യത്തിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുമ്പ് ബിജെപിയുമായി സഖ്യത്തിലേക്ക് പോകില്ലെന്ന് മുകുന്ദൻ വ്യക്തമാക്കിയിരുന്നുവെങ്കിലും കോൺഗ്രസും സിപിഎമ്മും പിന്തുണ നൽകാത്ത സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കുകയാണ് എന്നാണ് സൂചന. ഇതിനിടെ ആംആദ്മി പാർട്ടി നേതാക്കളും മുകുന്ദനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഏത് പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്ന കാര്യത്തിൽ മുകുന്ദൻ […]
Read more

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് : ഇത്തവണ 27 സീറ്റുകളിൽ മത്സരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ച പാർട്ടി, ഇത്തവണ 27 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. കോട്ടയം, ഉടുമ്പുഞ്ചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ ബിഡിജെഎസിന് അധികമായി ലഭിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അന്തിമ തീരുമാനം ഉച്ചയോടെ കൈക്കൊള്ളുകയും വൈകുന്നേരം നാല് മണിക്ക് പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും. ​പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസ്, […]
Read more

എംപിമാർ നിയമസഭയിലേക്ക്? കോൺഗ്രസിൽ പോര് മുറുകുന്നു : പിണറായിക്കെതിരെ ധർമ്മടത്ത് ഷാഫി പറമ്പിൽ എത്തിയേക്കും

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് ക്യാമ്പിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുകയാണ്. നിലവിലെ നാല് എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതിയ വിവരമനുസരിച്ച് ചൊവ്വാഴ്ചയായിരിക്കും ഈ നിർണ്ണായക ചർച്ച […]
Read more

​”ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാം , പകരം പൂഞ്ഞാർ വേണം! ജോസഫിന്റെ കടുംപിടുത്തത്തിൽ വെട്ടിലായി കോൺഗ്രസ്”

കേരള രാഷ്ട്രീയത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. മുന്നണി സംവിധാനങ്ങൾക്കുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയവും സീറ്റ് വിഭജനവും എക്കാലത്തെയും പോലെ ഇത്തവണയും വലിയ കീറാമുട്ടിയായി തുടരുകയാണ്. പ്രത്യേകിച്ച്, പ്രതിപക്ഷ നിരയായ യുഡിഎഫ് മുന്നണിയിൽ പ്രധാന ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കം ഇപ്പോൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാൻ ജോസഫ് വിഭാഗം സമ്മതം അറിയിച്ചുവെങ്കിലും പകരം അവർ ആവശ്യപ്പെട്ട ‘പൂഞ്ഞാർ’ സീറ്റ് മുന്നണിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. […]
Read more

പയ്യന്നൂരിൽ കോൺ​ഗ്രസ് പിന്തുണക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചു. തനിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു മുന്നണിയുടെയും ഭാഗമായല്ല മത്സരിക്കുകയെന്നും പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം എടുത്തതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആരംഭിച്ച പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനനെ സ്ഥാനാർഥിയാക്കില്ലെന്നായിരുന്നു കരുതിയതെങ്കിലും നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും […]
Read more

2.70 കോടി വോട്ടർമാർ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. സംസ്ഥാനത്ത് 100 വയസിന് മുകളിൽ പ്രായമുള്ള 1571 വോട്ടർമാരുമുണ്ട്. കൂടാതെ കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടാകുക. തിരഞ്ഞെടുപ്പ് വലിയ ജനാധിപത്യ ഉത്സവമാണെന്നും അതിൽ എല്ലാവരും പങ്കാളികളാകണമെന്നും […]
Read more

ഗുണം പിടിക്കുമോ രണ്ട്‌ സുധാകരന്മാർ ?

കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാരായ ‘സുധാകരൻ’മാർ ഒരേസമയം തങ്ങളുടെ പാർട്ടികളുമായി ഇടഞ്ഞുനിൽക്കുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളിൽ നിൽക്കുമ്പോഴും, അധികാര രാഷ്ട്രീയത്തിലെ അവഗണനയും സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ജി. സുധാകരനെയും കെ. സുധാകരനെയും സമാനമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. ഇടത് മുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ ദീർഘകാല എംഎൽഎയും ആലപ്പുഴയിലെ മുഖവുമായ ജി. സുധാകരൻ പാർട്ടിയോട് കൊമ്പുകോർത്ത് ഒരു വശത്ത് ഒറ്റയാനായി നിൽക്കുമ്പോൾ, കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും […]
Read more

ഓപ്പറേഷൻ തൃക്കാക്കര’യുമായി എൽഡിഎഫ് : സീറ്റുകൾ ഉറപ്പിച്ചു

കേരള രാഷ്ട്രീയത്തിൽ ഭരണത്തുടർച്ചയെന്ന അത്യപൂർവ്വ നേട്ടം ലക്ഷ്യമിട്ട് സിപിഐഎം തങ്ങളുടെ തിരഞ്ഞെടുപ്പ് ഗോദയിൽ കരുനീക്കങ്ങൾ സജീവമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുമ്പോൾ പരീക്ഷണങ്ങൾക്കും അപ്പുറം ജനവിശ്വാസം ആർജ്ജിച്ച കരുത്തരായ പോരാളികളെ തന്നെ കളത്തിലിറക്കാനാണ് പാർട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള 55 സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരരംഗത്തിറക്കാൻ ധാരണയായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം മറികടക്കാനും കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും ജനകീയരായ ജനപ്രതിനിധികൾ തന്നെ വേണമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നിർണ്ണായക […]
Read more

പുഷ്പ ദാസിനെ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ അഡ്വക്കേറ്റ് പുഷ്പ ദാസിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് പുഷ്പ ദാസ്. ഇന്ന് ചേർന്ന ജില്ലാ നേതൃത്വ യോഗത്തിലാണ് ഈ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. തൃക്കാക്കരയിൽ ഇത്തവണ സി.പി.എം സ്വന്തം ചിഹ്നത്തിൽ തന്നെ മത്സരിക്കും. ഉമ തോമസിനെ എതിരാളിയായി സി.പി.എം ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥിയെ നിർത്താനാണ് തീരുമാനം. തൃക്കാക്കരയിൽ പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നാണ് പാർട്ടി ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. […]
Read more
Advertisement
WhiteswanTV Footer