Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

യൂഡിഎഫ് സീറ്റ് പോര് : വി.ഡി. സതീശനെതിരെ അതൃപ്തിയുമായി ശശി തരൂർ

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടരികെ നിൽക്കെ, കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. തിരുവനന്തപുരം എംപി ശശി തരൂരാണ് നേതൃത്വത്തിന്റെ ഏകപക്ഷീയമായ നീക്കങ്ങളിൽ പരസ്യമായ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ നിന്ന് തന്നെ ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് തരൂരിന്റെ പ്രധാന പരാതി. ​പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന വികാരം തരൂരിനൊപ്പമുള്ള നേതാക്കളും പങ്കുവെക്കുന്നു. തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ മികച്ച സ്വാധീനമുള്ള തരൂരിനെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു […]
Read more

നേമം പിടിക്കാൻ പോർവിളി : രാജീവ് ചന്ദ്രശേഖറെ സംവാദത്തിന് വെല്ലുവിളിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കൊഴുക്കുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് വസ്തുതകൾ മനസ്സിലാക്കാതെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പരിചയക്കുറവ് കൊണ്ടാകാമെന്നും, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിന് വരാമെന്നും ശിവൻകുട്ടി പറഞ്ഞു.​ഇത്തവണ നേമത്ത് എൽഡിഎഫ് വൻ വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ വോട്ടുകൾ കൂടി ഇത്തവണ […]
Read more

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോർഡുകൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ​മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.ടി. ജലീൽ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിൽ, അദ്ദേഹത്തെ നേരിടാൻ യുഡിഎഫ് […]
Read more

നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും; വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തലസ്ഥാന ജില്ലയിൽ 14 സീറ്റുകളും ഇടതുപക്ഷം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇടതുപക്ഷ സർക്കാരിന് വോട്ട് ചെയ്യാതിരിക്കാനുള്ള കാരണങ്ങളൊന്നും ജനങ്ങൾക്ക് ഇല്ലെന്നും എല്ലാ വിഭാഗങ്ങൾക്കും ഗുണകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് […]
Read more

തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരുമായി ചർച്ച നടത്തി. വിവിധ സംസ്ഥാനങ്ങളിലേക്ക് അർദ്ധസൈനിക സേനയെ വിന്യസിക്കുന്നതടക്കമുള്ള സുരക്ഷാ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. മെയ് 5ന് മുമ്പ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയ്യാറാക്കുന്നത്. കേരളത്തിൽ വിഷു പോലുള്ള ഉത്സവങ്ങൾ കൂടി പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി തീരുമാനിക്കുക എന്ന് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര […]
Read more

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി ഇന്ത്യ സഖ്യം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം പാർലമെന്റിൽ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് സമർപ്പിച്ചത്. ലോക്സഭയിൽ നിന്ന് 130 എംപിമാരും രാജ്യസഭയിൽ നിന്ന് 63 എംപിമാരും നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകുന്നത് രാജ്യത്ത് ആദ്യമായാണ്. ഗ്യാനേഷ് കുമാറിനെതിരെ ഏഴ് പ്രധാന ആരോപണങ്ങളാണ് ഇന്ത്യ സഖ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റം നടത്തിയതും, തിരഞ്ഞെടുപ്പ് തട്ടിപ്പ് […]
Read more

ഒറ്റപ്പാലത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ച് മേജർ രവി

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി പ്രചാരണ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംവിധായകൻ മേജർ രവിയും സജീവമായി പങ്കെടുത്തു. പാലക്കാട്–കുളപ്പുള്ളി റോഡിന് സമീപം സെൻഗുപ്ത റോഡിന് എതിർവശത്തായിരുന്നു ചുമരെഴുത്ത് ഉദ്ഘാടനം. ചടങ്ങിന് ശേഷം പ്രതികരിച്ച മേജർ രവി, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിനിമാരംഗത്തെയും സൈനികരംഗത്തെയും നിരവധി പേർ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർഥിയെ ബിജെപി നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർഥിയായാലും എൻഡിഎയുടെ വിജയത്തിനായി […]
Read more

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചക്കുള്ളിൽ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള അവസാന തീയതി മാർച്ച് 15 ആയതിനാലാണ് പ്രഖ്യാപനം കുറച്ച് വൈകുന്നതെന്നാണ് വിവരം. ഫെബ്രുവരി 28നാണ് പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയ്‌ക്കെതിരെ പരാതികൾ നൽകാനുള്ള സമയം മാർച്ച് 15ന് അവസാനിക്കും. അതിനുശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് കമ്മീഷന്റെ തീരുമാനം. […]
Read more

കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനുമാതൃകയാവും: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

കൊച്ചി: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ സുപ്രീം കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എല്ലാ നടപടികളും സുതാര്യമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരുക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കായി വിപുലമായ പരിശീലന പരിപാടികളും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യയിലേതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ച മണ്ഡലംപറവൂർ […]
Read more

വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുത്ത് നടത്തിയത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തനം ആരംഭിക്കണമെന്ന് ബിജെപി നേതൃത്വം ശ്രീലേഖയോട് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയ്ക്ക് മേയർ പദവി ലഭിക്കാത്തതിൽ മുമ്പ് പരിഭവം ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വട്ടിയൂർക്കാവിൽ നിയമസഭാ സീറ്റ് നൽകാമെന്ന് […]
Read more
Advertisement
WhiteswanTV Footer