Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

വി. ജോയിയുടെയും പി. രാജീവിന്റെയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

തിരുവനന്തപുരം/കൊച്ചി: വർക്കലയിലെയും കളമശ്ശേരിയിലെയും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. വർക്കലയിൽ സ്ഥാനാർത്ഥി വി. ജോയിയുടെ ഇരുപത്തിയഞ്ചോളം ഫ്ലക്സുകളും കൊടിമരങ്ങളുമാണ് തകർത്തത്. വെട്ടൂർ ചുവടുതാങ്ങി, റാത്തിക്കൽ ജംഗ്ഷനുകളിലെ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകി.​സമാനമായ രീതിയിൽ കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ ബോർഡുകളും വലിച്ചുകീറി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളാണ് നശിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകും: കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഭീകര പിആർ നടത്തിയാലും സർക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം– ബിജെപി തമ്മിലുള്ള ചങ്ങാത്തം പുതിയ കാര്യമല്ലെന്നും, യുഡിഎഫിനെ തോൽപ്പിക്കാനാണ് ഈ ‘ഡീൽ’ എന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. സിപിഎം സ്ഥാനാർഥി പട്ടിക പരിശോധിച്ചാൽ ഈ ബന്ധം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ രക്ഷയ്ക്കായി നടത്തുന്ന ഡീലാണിതെന്നും, അണികൾ ഇത് തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിപിഎം– ബിജെപി ഡീൽ സംബന്ധിച്ച […]
Read more

പി.കെ. നവാസിനായി വഴിമാറി : അതൃപ്തി പരിഹരിച്ച് മുസ്‍ലിം ലീഗ്

മലപ്പുറം: താനൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ‘അടവുനയ’വുമായി മുസ്‍ലിം ലീഗ് നേതൃത്വം. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഉയർത്തിക്കൊണ്ട് അനുനയിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ ആഭ്യന്തര കലഹം ഇതോടെ താൽക്കാലികമായി അവസാനിച്ചതായാണ് സൂചന. ​താനൂർ മണ്ഡലത്തിൽ ഏറെക്കാലമായി സജീവമായ മുത്തുകോയ തങ്ങളെ തഴഞ്ഞാണ് നേതൃത്വം പി.കെ. നവാസിനെ രംഗത്തിറക്കിയത്. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ തങ്ങൾ പക്ഷം കടുത്ത അതൃപ്തിയിലായിരുന്നു. […]
Read more

10 സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ , പാലക്കാട് ബിജെപിയെ സഹായിക്കാൻ ദുർബല സ്ഥാനാർത്ഥി’: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ 10 നിയമസഭാ സീറ്റുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കാനായി സിപിഎം ദുർബലരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ധാരണയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ​ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎമ്മാണെന്നും, ചിലയിടങ്ങളിൽ സിപിഎമ്മിനെ സഹായിക്കാൻ ട്വന്റി-20 ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇരട്ടച്ചങ്കൻ’ അല്ലെന്നും മറിച്ച് 90 ഡിഗ്രി വളഞ്ഞുനിൽക്കുന്ന വ്യക്തിയാണെന്നും […]
Read more

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; 25ന് വൻ റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള പര്യടനം മാർച്ച് 25ന് ആരംഭിക്കും. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ കോഴിക്കോട് നടക്കുന്ന വലിയ റാലിയോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല അറിയിച്ചു. മാർച്ച് 25ന് വൈകിട്ട് കോഴിക്കോട് ബീച്ചിൽ റാലി സംഘടിപ്പിക്കും. ഈ റാലിയിൽ യുഡിഎഫ് വാഗ്ദാനം ചെയ്ത ഗ്യാരണ്ടി കാർഡ് ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കും. ദേശീയവും സംസ്ഥാനവുമായ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. സ്ഥാനാർത്ഥി […]
Read more

ഏപ്രിൽ ഒൻപതിന് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് പൊതു അവധി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്തെ വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങളിലടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 4ന് നടത്തും. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി 23 ദിവസം മാത്രമാണ് ലഭിക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. മാർച്ച് 24ന് പത്രികകളുടെ സൂക്ഷ്മ […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇനി ഒരു പ്രവർത്തി ദിവസം മാത്രമാണ് ബാക്കി. പ്രമുഖ സ്ഥാനാർത്ഥികൾ ഇതിനകം തന്നെ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ നാളെ പത്രിക നൽകും. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ് പ്രവർത്തി ദിവസങ്ങളാണ് പത്രിക സമർപ്പിക്കാനായി അനുവദിച്ചത്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവർക്ക് പേര് ഉൾപ്പെടുത്താനുള്ള അവസാന തീയതിയും നാളെയാണ്. ഇന്ന് അവധി ദിവസമായതിനാൽ […]
Read more

സണ്ണി എം. കപിക്കാടിനെതിരായ വിവാദ പരാമർശം: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അജയ് തറയിൽ

തിരുവനന്തപുരം: പ്രമുഖ ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഫേസ്ബുക്കിൽ ഉന്നയിച്ച വിവാദ പരാമർശങ്ങൾ പിൻവലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് നടപടി. ​സണ്ണി എം. കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യം വച്ച് ‘മലക്കം മറിയുകയാണെന്ന്’ ആരോപിച്ചായിരുന്നു അജയ് തറയിലിന്റെ കുറിപ്പ്. സണ്ണി എം. കപിക്കാട് ജോലി ലഭിക്കുന്നതിനായി മതം മാറിയ ആളാണെന്നും, ഇത്തരമൊരാളെ സംവരണ സീറ്റിൽ മത്സരിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അജയ് തറയിൽ പോസ്റ്റിൽ പറഞ്ഞിരുന്നു. സണ്ണി […]
Read more

വള്ളിക്കുന്നിൽ എൽഡിഎഫ് ‘സർപ്രൈസ്’ : താനൂരിലും മങ്കടയിലും സ്ഥാനാർത്ഥി മാറ്റത്തിന് സാധ്യത

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലബാറിലെ വിവിധ മണ്ഡലങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങളുമായി മുന്നണികൾ. വള്ളിക്കുന്ന് മണ്ഡലത്തിൽ ഇടതുമുന്നണി ഒരു ‘സർപ്രൈസ്’ സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. ഒരു പ്രമുഖ യുവ കോൺഗ്രസ് നേതാവിനെ എൽഡിഎഫ് പാളയത്തിലെത്തിച്ച് വള്ളിക്കുന്നിൽ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ​അതേസമയം, മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് തിരൂരിലേക്ക് മാറുന്നതോടെ താനൂർ പിടിച്ചെടുക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. മുസ്ലിം ലീഗിൽ നിന്നുള്ള […]
Read more

ജി. സുധാകരന് കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത പോലുമില്ല : സജി ചെറിയാൻ

​ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. രാഷ്ട്രീയ ധാർമികതയുടെ കാര്യത്തിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിക്കുന്ന മാന്യത പോലും ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.​ജി. സുധാകരൻ കാണിച്ചത് ശുദ്ധമായ രാഷ്ട്രീയ വഞ്ചനയാണെന്ന് സജി ചെറിയാൻ പറഞ്ഞു. സ്വന്തം പ്രസ്ഥാനത്തിന്റെ ചങ്കിൽ കുത്തുന്ന നിലപാടാണ് അദ്ദേഹം […]
Read more
Advertisement
WhiteswanTV Footer