Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വള്ളിക്കുന്നിൽ എൽഡിഎഫ് ‘സർപ്രൈസ്’ : താനൂരിലും മങ്കടയിലും സ്ഥാനാർത്ഥി മാറ്റത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലബാറിലെ വിവിധ മണ്ഡലങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങളുമായി മുന്നണികൾ. വള്ളിക്കുന്ന് മണ്ഡലത്തിൽ ഇടതുമുന്നണി ഒരു ‘സർപ്രൈസ്’ സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. ഒരു പ്രമുഖ യുവ കോൺഗ്രസ് നേതാവിനെ എൽഡിഎഫ് പാളയത്തിലെത്തിച്ച് വള്ളിക്കുന്നിൽ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.


​അതേസമയം, മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് തിരൂരിലേക്ക് മാറുന്നതോടെ താനൂർ പിടിച്ചെടുക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. മുസ്ലിം ലീഗിൽ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ അടർത്തിയെടുത്ത് താനൂരിൽ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീവ്രശ്രമം. ഇതിന് പുറമെ, മങ്കട മണ്ഡലത്തിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യവും എൽഡിഎഫ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിജയസാധ്യത മുൻനിർത്തി മണ്ഡലത്തിൽ പുതിയൊരു മുഖത്തെ അവതരിപ്പിക്കാനാണ് നീക്കം.


​കാസർകോട് ജില്ലയിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാടകീയമായ മാറ്റങ്ങൾ പ്രകടമാണ്. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് പിന്തുണയോടെ മത്സരിപ്പിച്ചേക്കും. നിലവിൽ ഐഎൻഎൽ മത്സരിക്കുന്ന സീറ്റാണിത്. മുസ്ലിം ലീഗ് അന്തരിച്ച നേതാവ് ചെർക്കളം അബ്ദുള്ളയുടെ മകൻ നാസർ ചെർക്കളത്തെ സ്ഥാനാർത്ഥിയാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നെങ്കിലും, ഷാനവാസ് പാദൂരിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങാനാണ് സാധ്യത. വരും ദിവസങ്ങളിൽ മലബാറിലെ ഈ സ്ഥാനാർത്ഥി മാറ്റങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer