Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സണ്ണി എം. കപിക്കാടിനെതിരായ വിവാദ പരാമർശം: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അജയ് തറയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രമുഖ ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഫേസ്ബുക്കിൽ ഉന്നയിച്ച വിവാദ പരാമർശങ്ങൾ പിൻവലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് നടപടി.


​സണ്ണി എം. കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യം വച്ച് ‘മലക്കം മറിയുകയാണെന്ന്’ ആരോപിച്ചായിരുന്നു അജയ് തറയിലിന്റെ കുറിപ്പ്. സണ്ണി എം. കപിക്കാട് ജോലി ലഭിക്കുന്നതിനായി മതം മാറിയ ആളാണെന്നും, ഇത്തരമൊരാളെ സംവരണ സീറ്റിൽ മത്സരിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അജയ് തറയിൽ പോസ്റ്റിൽ പറഞ്ഞിരുന്നു. സണ്ണി എം. കപിക്കാട് യഥാർത്ഥത്തിൽ ഒരു കോൺഗ്രസുകാരനല്ലെന്നും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കണ്ടപ്പോൾ നിലപാട് മാറ്റുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.


​എന്നാൽ, ഈ പരാമർശങ്ങൾ സണ്ണി എം. കപിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് കാട്ടി എഴുത്തുകാരൻ കെ.കെ. ബാബുരാജ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അജയ് തറയിലിന്റേത് ‘അതിനീചമായ’ ആക്ഷേപമാണെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നതോടെയാണ് അജയ് തറയിൽ പോസ്റ്റ് നീക്കം ചെയ്തത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer