Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇനി ഒരു പ്രവർത്തി ദിവസം മാത്രമാണ് ബാക്കി. പ്രമുഖ സ്ഥാനാർത്ഥികൾ ഇതിനകം തന്നെ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ നാളെ പത്രിക നൽകും.

മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ് പ്രവർത്തി ദിവസങ്ങളാണ് പത്രിക സമർപ്പിക്കാനായി അനുവദിച്ചത്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവർക്ക് പേര് ഉൾപ്പെടുത്താനുള്ള അവസാന തീയതിയും നാളെയാണ്.

ഇന്ന് അവധി ദിവസമായതിനാൽ സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവർ ഇന്ന് മുതൽ പ്രചാരണം കൂടുതൽ സജീവമാക്കും. തിരുവനന്തപുരം സെൻട്രൽ മണ്ഡലം, മലപ്പുറം എന്നിവിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ബിജെപിയും മൂന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer