Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: attappadi madhu murder case

മധു വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ചില പ്രതികളെ വെറുതെ വിട്ടതിനെതിരെ മധുവിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിക്കുക. കുടുംബം നിയമസഹായം തേടി അടുത്തയാഴ്ച്ച മുഖ്യമന്ത്രിയെ കാണാനിരിക്കുന്നതായി മധുവിന്റെ സഹോദരി സരസു അറിയിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി മധു വധക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചിരുന്നു. കേസിലെ പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്, ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ […]
Read more

ഒന്നാം പ്രതിയെ വെറുതെവിടുമെന്ന് കരുതിയില്ല; അപ്പീൽ നൽകുമെന്ന് മധുവിന്‍റെ കുടുംബം

എറണാകുളം: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച കോടതി വിധിയിൽ മധുവിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസയും കോടതിവിധിയെ സ്വാഗതം ചെയ്തു. കേസിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും അവർ നന്ദി അറിയിച്ചു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ടതിൽ നിരാശയുണ്ടെന്നും കുടുംബം പ്രതികരിച്ചു. ഈ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. മുമ്പ് മണ്ണാർക്കാട് വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്ന ഏഴ് വർഷം തടവുശിക്ഷയാണ് ഹൈക്കോടതി ജീവപര്യന്തമായി […]
Read more

മധു വധക്കേസ്; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം ആയി ഉയർത്തി ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മധുവിന്റെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. എസ്.സി- എസ്.ടി നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയാണ് ശിക്ഷ വർധിപ്പിച്ചത്. മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം, […]
Read more

അട്ടപ്പാടി മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, മറ്റ് 13 പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

എറണാകുളം: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി പാക്കുളം മേച്ചേരില്‍ ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാര്‍ക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് […]
Read more
Advertisement
WhiteswanTV Footer