Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: auto driver

സ്യൂട്ടും ടൈയും ഇട്ടവരേക്കാൾ വരുമാനം; പ്രതിമാസം 75,000 രൂപ

മുംബൈ: വൈറ്റ് കോളർ ജോലിക്കാരെപ്പോലും അമ്പരപ്പിക്കുന്ന വരുമാനവുമായി മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാകുന്നു. സ്യൂട്ടും ടൈയും ധരിച്ച് ജോലിക്ക് പോകുന്ന പലരേക്കാളും ഉയർന്ന ‘ശമ്പളം’ തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ഈ ഡ്രൈവർ അവകാശപ്പെടുന്നത്. എല്ലാ ചെലവുകളും കഴിഞ്ഞ് ദിവസേന ശരാശരി 2,500 രൂപ തനിക്ക് ലഭിക്കാറുണ്ടെന്നും ഇത് മാസത്തിൽ കണക്കാക്കിയാൽ ഏകദേശം 75,000 രൂപയോളം വരുമെന്നും അദ്ദേഹം പറയുന്നു. വ്ലോഗറായ ഉത്കർഷ് വർമ്മയാണ് ഈ ഓട്ടോ ഡ്രൈവറുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. എൻജിനീയറിങ് ബിരുദധാരിയായ […]
Read more

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിനോട് ചേർന്ന തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്ദമംഗലം പൊയ്യേൽ സ്വദേശി വാസുവിന് സാരമായി പരുക്കേറ്റു ദേശീയപാതയോരത്ത് സിന്ധു തിയറ്ററിന് സമീപം രാത്രി 8.45 ഓടെയാണ് അപകടം. പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. അപകട സമയത്ത് നാട്ടുകാർ സമയോചിതമായി ഓട്ടോയിൽ കുടുങ്ങിപോയ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.
Read more

യുവതിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു : രണ്ട് ഓട്ടോഡ്രൈവർമാർ അറസ്റ്റിൽ

കാസർഗോഡ് : ദളിത് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർ പലേരിത്തട്ടിലെ പി പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ ഓട്ടോ ഡ്രൈവർ ചെന്നടുക്കം ജീരകപ്പിറയിലെ എം കെ രാഹുൽ (29) എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തത്.ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ട‌ർ എ അനിൽകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. […]
Read more

യൂത്ത് ലീഗ് പ്രവർത്തകൻ ഓതായി മനാഫ് വധം; പി. വി അൻവറിന്റെ സഹോദരി പുത്രൻ ഷഫീഖ് കുറ്റക്കാരൻ

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി. മൂന്ന് പ്രതികളെ വെറുതെവിട്ടു. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ […]
Read more

വടകരയിൽ ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്∙ വടകര കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഓട്ടോ ഡ്രൈവറെ കനാലിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ തിരുവങ്ങോത്ത് അജിത്ത് കുമാറാണ് (50) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നു മണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നു ഓട്ടോയുമായി ഇറങ്ങിയതായിരുന്നു അജിത്ത്. ഉച്ചയ്ക്കു മൂന്നുമണിയോടെ വടകര-മാഹി കനാലിന് സമീപത്ത് ഓട്ടോ നിർത്തിയിട്ടതു കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് വടകര സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിപിഎം […]
Read more

തിരൂർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശിയായ ചമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു തിരൂർ സ്വദേശിനിയായ യുവതിയെ ഇയാൾ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കയ്പമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

ചിത്രലേഖ അന്തരിച്ചു

കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം […]
Read more

Recent News

Advertisement
WhiteswanTV Footer