ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ടായ ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ ജനുവരി 23 മുതല്‍ ഫെബ്രുവരി 6 വരെ നടത്തും. ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് സൂചികയിലുള്ള കമ്പനികളിലാവും പദ്ധതിയുടെ നിക്ഷേപം. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. അനുവദിച്ച് 15 ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ നിന്നു പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ടാകും. […]
Read more