ഒരു മാസം പ്രായമുള്ള കുട്ടിക്കുരങ്ങന് സംരക്ഷണമൊരുക്കി വനപാലകർ
റാന്നി: അമ്മയുടെ ജഡത്തിനരികിൽ നിന്ന് കിട്ടിയ കുട്ടിക്കുരങ്ങന് സംരക്ഷണമൊരുക്കി വനപാലകർ. മാസം പ്രായമുള്ള കുട്ടിക്കുരങ്ങനെയാണ് ലഭിച്ചത്. ലാക്‌ടജൻ ഉപയോഗിച്ചുള്ള കുപ്പിപ്പാലും പഴവും നൽകിയാണ് ഉദ്യോഗസ്ഥർ അതിനെ പരിപാലിച്ചു. റാന്നി ആർആർടിസി റെസ്‌ക്യൂ ഓഫീസിലാണ് വാനരക്കുഞ്ഞ് ഇപ്പോഴുള്ളത്. രണ്ടു ദിവസം മുൻപ് റെസ്‌ക്യു ഓഫീസിലെത്തിയ കുരങ്ങ് ഇപ്പോൾ ഇവിടുത്തെ ഒരംഗമാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ എസ് നിധിയാണ് പാലും പഴവും നൽകി പരിപാലിക്കുന്നത്. വനമേഖലയായ പെരുമ്പെട്ടി കരിയംപ്ലാവ് റോഡിൽ ചട്ടുമൺ ഭാഗത്ത് കുരങ്ങ് ചത്തുകിടക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം […]
Read more

