ജയബാലകൃഷ്ണന്റെ മരണം; 17കാരന് ജാമ്യം നൽകിയതിനെതിരെ കുടുംബം ഹൈക്കോടതിയിൽ
കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ 17കാരന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കി പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഒരാളുടെ ജീവൻ നഷ്ടപ്പെട്ട അതീവ ഗൗരവമുള്ള കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. അപകടം കേവലം അശ്രദ്ധമൂലമുണ്ടായതല്ലെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി പ്രകടിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറാണെന്നും കേസിലെ […]
Read more