ബാലിയില്‍ ബോട്ട് അപകടം: 2 പേര്‍മരിച്ചു, 43 പേരെ കാണാതായി
ജക്കാര്‍ത്ത: ബാലിയില്‍ ഫെറി ബോട്ട് കടലില്‍ മുങ്ങി 2 പേര്‍ മരിച്ചു. 43 പേരെ കാണാതായി. 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി ബോട്ട് കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം. ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. നിരവധി ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് […]
Read more