Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bear attack

കരടി ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

വയനാട്: തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണം. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ […]
Read more

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീടിന് സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കരടി ആക്രമിച്ചത്. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഗോപി നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer