പാലക്കാട് പത്ര ഏജന്റിനെ കരടി പിന്തുടർന്നു; നെന്മാറയിൽ ജാഗ്രത നിർദേശം
പാലക്കാട്: നെന്മാറയിൽ പുലർച്ചെ പത്രമെടുക്കാൻ ബൈക്കിൽ പോകുകയായിരുന്ന പത്ര ഏജന്റിനെ കരടി പിന്തുടർന്നു. ചേരുംകാട് ഭാഗത്ത് പുലർച്ചെ 4.30ഓടെയാണ് സംഭവം. മാതൃഭൂമി മുടപ്പലൂർ അഴിക്കുളങ്ങര ഏജന്റും അയർപള്ളം സ്വദേശിയുമായ കലാധരനാണ് കരടിയുടെ മുന്നിൽപ്പെട്ടത്. അളുവശ്ശേരി നെല്ലിച്ചോട് കനാൽ റോഡിലൂടെ നെന്മാറയിലേക്ക് പോകുന്നതിനിടെയാണ് ചേരുംകാട് ഭാഗത്ത് കരടിയെ കണ്ടത്. കരടി ഏകദേശം 100 മീറ്ററോളം ബൈക്കിന് പിന്നാലെ ഓടിയശേഷം തിരികെ പോയതായി കലാധരൻ പറഞ്ഞു. തുടർന്ന് ഇതുവഴി എത്തിയ ഓട്ടോറിക്ഷ ഡ്രൈവറോട് പ്രദേശത്ത് കരടിയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
Read more







