Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Beating retreat

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

പഞ്ചാബ്: വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയായ ഇവിടെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അതേസമയംഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്‌തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix