Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Benjamin Nethanyahu

ഇസ്രയേലില്‍ കാട്ടുതീ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് അഗ്നിബാധ. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം തേടി. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. നഗരത്തിലേക്കും കാട്ടുതീ […]
Read more

ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും അതില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. ‘ശനിയാഴ്ച 12 മണിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എനിക്കറിയില്ല. എനിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഇസ്രായേലിന്റെ നിലപാട് എന്താണെന്നും എനിക്കും പറയാന്‍ സാധിക്കില്ല. ഇസ്രായേലിന്റെ നിലപാട് ബെഞ്ചമിന്‍ നെതന്യാഹു എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ […]
Read more

വെടിനിർത്തൽ താൽക്കാലികം; വേണ്ടിവന്നാൽ പോരാട്ടം തുടരും: ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

Recent News

Advertisement
WhiteswanTV Footer