Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bharatamba controversy

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ നടപടിക്ക് ആധാരം. ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് നടപടി.
Read more

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയത്. ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ പരിപാടിയിലും ഗവർണർ ഉപയോഗിച്ചത്. അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം […]
Read more

ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ: വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച വിഷയത്തിൽ തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി. ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ എന്നും ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിൽ ഔദ്യോഗിക പരിപാടിയ്ക്ക് ആ‍ർഎസ്എസ് കൊടി പിടിച്ച വനിതയെ പ്രതിഷ്ഠിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഗവ‍ർണ‍ർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്ക് അറിയാമെന്നും ഭാരതാംബയെക്കുറിച്ച് അതിൽ പറയുന്നില്ല എന്നും […]
Read more

ഭാരതാംബ വിവാദത്തിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ്റെ നിലപാട്. ഇന്നലെ രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Read more

വീണ്ടും ഭാരതാംബ വിവാദം: പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി

രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer