കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയത്. ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ പരിപാടിയിലും ഗവർണർ ഉപയോഗിച്ചത്. അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
Content: BJP with Bharatamba with tricolor flag; Poster on official Facebook page




