എസ്‌ഡിപിഐ വോട്ട് തള്ളാതെ ബിനോയ് വിശ്വം
തിരുവനന്തപുരം : എസ്‌ഡിപിഐയുടെ വോട്ട് പിന്തുണ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എല്ലാ മതവിഭാഗങ്ങളിലെയും യഥാർത്ഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം എന്നത് മതനിരപേക്ഷ കക്ഷികളുടെ ഐക്യനിരയാണെന്നും, എല്ലാവിധ വർഗീയതകൾക്കും അത് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്നതുപോലെയുള്ള മതതീവ്രവാദ നിലപാടുകളുള്ള ഒരു സംഘടനയുമായും എൽഡിഎഫിന് ബന്ധമില്ല. എന്നാൽ എല്ലാ മനുഷ്യസ്നേഹികളും മതേതരവാദികളും യഥാർത്ഥ മതവിശ്വാസികളും അണിചേരേണ്ടത് എൽഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, എസ്‌ഡിപിഐ പിന്തുണയെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങൾ […]
Read more