2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ: രമേശ് ചെന്നിത്തല
ആലപ്പുഴ: എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന ആരോപണം വീണ്ടും ഉയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള ധാരണയിലൂടെയാണെന്നും ഇത്തവണയും അതേ ഡീൽ ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് വ്യാപകമായി വോട്ട് കച്ചവടം നടക്കുകയാണെന്നും, സിപിഎം എസ്‌ഡിപിഐയെ കൂട്ടുപിടിച്ചാണ് പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ഇത്തരം കൂട്ടുകെട്ടുകൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഏതുവിധേനയും അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. […]
Read more