Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുപ്പരൻകുൻട്രം കാർത്തിക ദീപം ഇന്ന്; ദീപം തെളിയിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം, മധുരയിൽ കനത്ത സുരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധുര: തമിഴ്നാട്ടിലെ മധുര തിരുപ്പരൻകുൻട്രം മലയിൽ കാർത്തിക ദീപം ഉത്സവം ഇന്ന് നടക്കും. സുപ്രീം കോടതി ഉത്തരവനുസരിച്ച് സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സർക്കാർ അനുമതി നൽകുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സർക്കാർ ഔദ്യോഗിക അറിയിപ്പ് നൽകാത്തതിനാൽ ആശങ്കയും അനിശ്ചിതത്വവും തുടരുകയാണ്. വൈകിട്ട് ആറിനാണ് ദീപം തെളിയിക്കേണ്ടത്. കർശന നിയന്ത്രണങ്ങളോടെ ഒറ്റത്തവണത്തേക്ക് ദീപത്തൂണിൽ വിളക്ക് തെളിയിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ ദീപം എവിടെ തെളിയിക്കണമെന്ന കാര്യത്തിൽ മതസംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. സുപ്രീം കോടതി നിർദേശിച്ച സ്ഥലത്ത് ദീപം തെളിയിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെടുമ്പോൾ, വർഷങ്ങളായി തുടരുന്ന ആചാരപ്രകാരം ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ മാത്രം ചടങ്ങ് നടത്തണമെന്നാണ് മുസ്‌ലിം സംഘടനകളുടെ ആവശ്യം.

സാഹചര്യം കണക്കിലെടുത്ത് മധുരയിൽ ബുധനാഴ്ച രാവിലെ 10 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 6,000 പൊലീസുകാരെ വിന്യസിച്ചു. ഇതിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മലയിൽ ഡ്രോൺ പറത്തുന്നതിനും പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദീപം തെളിയിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഹിന്ദു സംഘടനകളുടെ മാർച്ചിന് അനുമതി നൽകിയിട്ടില്ല. മധുരയിലേക്ക് പോകാനിരുന്ന ഹിന്ദു മുന്നണി നേതാക്കളെ കരുതൽ തടങ്കലിലാക്കി. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും വീട്ടുതടങ്കലിലാക്കി.

അതേസമയം, മലയിൽ ദീപം തെളിയിക്കേണ്ടത് ദീപത്തൂണിലല്ല, സർവേക്കല്ലിലാണെന്നായിരുന്നു നിയമമന്ത്രി സിടിആർ നിർമൽ കുമാറിന്റെ പ്രതികരണം. മതസൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി അരുൺ രാജും വ്യക്തമാക്കി.

കാർത്തിക ദീപത്തോടനുബന്ധിച്ച് തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോറും സമൂഹമാധ്യമങ്ങളിൽ സന്ദേശം പങ്കുവച്ചു. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപത്തിന്റെ ചിത്രം പങ്കുവച്ച അദ്ദേഹം വിദ്വേഷവും വിഭജനവും മാറി തമിഴ്നാട്ടിലെ എല്ലാ വീടുകളിലും സമാധാനം നിറയട്ടെയെന്ന് കുറിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix